കോതമംഗലം: മൈലൂർ നവകേരള പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ എസ് എസ് എൽ സി, പ്ലസ്ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് ആന്റണി ജോൺ എംഎൽഎ മൊമന്റോ നൽകി ആദരിച്ചു. പഞ്ചായത്തിൽ നിന്നും അനുവദിച്ചു കിട്ടിയ ടെലിവിഷൻ്റെ സ്വിച്ച് ഓൺ കർമവും ചടങ്ങിൽ എംഎൽഎ നിർവഹിച്ചു. ലൈബ്രറി ഹാളിൽ കോവിഡ് പ്രോട്ടോകോൾ അനുസരിച്ച് നടത്തിയ ചടങ്ങിൽ വൈസ് പ്രസിഡന്റ് സി എം മീരാൻ കുഞ്ഞ് അധ്യക്ഷത വഹിച്ചു.

സെക്രട്ടറി അലിമാസ്റ്റർ സ്വാഗതവും,എക്സിക്യൂട്ടീവ് കമ്മിറ്റി അങ്ങളായ സി സി ഹരിഹരൻ,സി എം മക്കാർ,എം ഒ ജോൺ,എം എസ് മൂസ,ടി എസ് ഷാജൻ,വാർഡ് മെമ്പർ ഉമൈബ നാസർ എന്നിവർ പങ്കെടുത്തു.



























































