Connect with us

Hi, what are you looking for?

CHUTTUVATTOM

കളിയാരവങ്ങൾക്ക് വിടനൽകി ഡോ. മാത്യൂസ് ജേക്കബ് പടിയിറങ്ങുന്നു

രണ്ടര പതിറ്റാണ്ട് നീണ്ട കായിക അദ്ധ്യാപക ജീവിതത്തിന് വിട നൽകിയാണ് മാത്യൂസ്ന്റെ ഔദ്യോഗിക വിടവാങ്ങൽ

കോതമംഗലം : കോതമംഗലത്തെ കേരളത്തിന്റെ കായിക തലസ്ഥാനമാക്കി മാറ്റുന്നതിൽ മുഖ്യ പങ്ക് വഹിച്ച കായിക പരിശീലകൻ ഡോ. മാത്യൂസ് ജേക്കബ് ഔദ്യോഗിക ജീവിതത്തിൽ നിന്ന് ഈ മാസം 31 ന് പടിയിറങ്ങുന്നു. കോതമംഗലം മാർ അത്തനേഷ്യസ് കോളേജിലെ രണ്ടര പതിറ്റാണ്ട് നീണ്ട കായിക അദ്ധ്യാപക ജീവിതത്തിൽ നിന്നാണ് ഈ പടിയിറക്കം. കോതമംഗലം എം. എ. കോളേജിന് നിരവധി കായിക നേട്ടങ്ങളും , രാജ്യത്തിനു നിരവധി കായിക താരങ്ങളെയും സംഭാവന ചെയ്തതിൽ മുഖ്യ പങ്ക് ഡോ. മാത്യൂസിനുണ്ട്. കോതമംഗലത്തു വോളിബോൾ കളിക്ക് വേരോട്ടം ഉണ്ടാക്കിയെടുത്തതും, വോളി ബോൾ താരങ്ങളെ വാർത്തെടുത്തതും ഇദ്ദേഹം തന്നെ.

കോതമംഗലത്തെ കായിക പരീശീലകരിൽ ആദ്യ ഡോക്ടറേറ്റ് കരസ്ഥമാക്കിയതും ഡോ മാത്യൂസ് ആണ്. രാജ്യത്തിന് മികച്ച കായിക താരങ്ങളെ സമ്മാനിച്ചതിന്, കേരളത്തിലെ മികച്ച കോളേജ് കായിക അദ്ധ്യാപകനുള്ള സംസ്ഥാന സർക്കാരിന്റെ ജി. വി. രാജ സ്പോർട്സ് അവാർഡ് 2017ൽ ഇദ്ദേഹത്തെ തേടിയെത്തി.നിരവധി കായിക നേട്ടങ്ങളാണ് ഡോ. മാത്യൂസിലൂടെ എം. എ. കോളേജ് നേടിയത്.1994ൽ ആണ് ഡോ. മാത്യൂസ് കോതമംഗലം എം. എ. കോളേജിൽ കായിക അദ്ധ്യാപകനായി ജോലിയിൽ പ്രവേശിക്കുന്നത്.1992 മുതൽ 94 വരെയുള്ള രണ്ട് വർഷക്കാലം സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ (സായ് )യുടെ വോളി ബോൾ കൊച്ചായിരുന്നു. എം. എ. കോളേജിന് മികച്ച വോളി ബോൾ ടീമിനെ സൃഷ്ട്ടിക്കുന്നതിൽ മുഖ്യ പങ്ക് മാത്യൂസ് വഹിച്ചു.4 പ്രാവശ്യമാണ് എം. എ. കോളേജ് വോളി ടീം, മാത്യൂസിന്റെ പരിശീലന മികവിൽ എം. ജി. യൂണിവേഴ്സിറ്റി കീരിടം നേടിയത്. 9 തവണ എം. ജി. യൂണിവേഴ്സിറ്റി യുടെ വോളിബോൾ ടീം പരിശീലകനായും 3 തവണ കേരള സംസ്ഥാന ടീമിന്റെ പരിശീലകനുമായി സേവനമനുഷ്ടിച്ചു. 3 ഫെഡറഷൻ കപ്പ്‌ കളുടെ ടെക്നിക്കൽ ഒഫീഷ്യലും,15ൽ പരം അഖിലേന്ത്യ ടൂർണമെന്റുകളുടെ ഒഫീഷ്യലുമായിരുന്നു.എം. ജി. യൂണിവേഴ്സിറ്റിയുടെ അക്കാദമിക് കൌൺസിൽ അംഗമായും, സ്റ്റാഫ്‌ സെലെക്ഷൻ അംഗമായും, സ്റ്റാഫ് പ്രൊമോഷൻ കമ്മിറ്റി അംഗമായും, എം. ജി. യൂണിവേഴ്സിറ്റി കായിക വകുപ്പിന്റെ പി. ജി ബോർഡ്‌ ഓഫ് സ്റ്റഡിസ് അംഗമായും എല്ലാം തിളങ്ങിയ വ്യക്തിയാണ് മാത്യൂസ്. നിരവധി തവണ അത്‌ലറ്റിക് ഫെഡറഷൻ ഓഫ് ഇന്ത്യയുടെ ടെക്നിക്കൽ ഒഫീഷ്യൽ ആയിരുന്നു. വോളിബോൾ അസോസിയേഷന്റെ എറണാകുളം ജില്ലാ തല മത്സരങ്ങളുടെ ചെയർമാൻ റഫറീയായി 5 വർഷം സേവനം ചെയ്യ്തു.

5 വർഷം കേരള സ്റ്റേറ്റ് വോളിബോൾ അസോസിയേഷന്റെ കോച്ചിങ് കമ്മിറ്റി കൺവീനറും ആയിരുന്നു ഇദ്ദേഹം. ഡോ. മാത്യുസിന്റെ നേതൃത്വത്തിലാണ് 2021 ലെ അഖിലേന്ത്യ അന്തർ സർവകലാശാല ഫുട്ബോൾ ചാമ്പ്യൻഷിപ്പും,ദക്ഷിണ മേഖല ഫുട്ബോൾ ചാമ്പ്യൻഷിപ്പും കോതമംഗലം എം. എ. കോളേജ് സ്റ്റേഡിയത്തിൽ നടന്നത്.2002ൽ അഖിലേന്ത്യ അന്തർ സർവകലാശാല പുരുഷ – വനിതാ ക്രോസ് കൺട്രി ചാമ്പ്യൻഷിപ് സംഘടിപ്പിച്ചതും മാത്യൂസിന്റെ നേതൃത്വത്തിലായിരുന്നു.2016ലെ എം. ജി യൂണിവേഴ്സിറ്റി അത്‌ലറ്റിക് ചാമ്പ്യൻഷിപ്പ് കോതമംഗലം എം. എ. കോളേജിൽ സംഘടിപ്പിക്കുന്നതിൽ മുഖ്യ പങ്ക് വഹിച്ചത് ഇദ്ദേഹമാണ്. ആ വർഷം കോളേജ് ഗെയിംസിൽ ഓവറോൾ ചാമ്പ്യൻമാരായിരുന്നു കോതമംഗലം എം. എ. കോളേജ്.

രാജ്യത്തിന് മികച്ചകായിക താരങ്ങളെ സംഭാവന ചെയ്ത കോളേജ് എന്ന നിലയിൽ 2019 ൽ കോതമംഗലം എം. എ. കോളേജിന് മനോരമ ട്രോഫി നേടി കൊടുത്തതിലും മാത്യൂസിന്റെ പങ്ക് ചെറുതല്ല.എം. ജി യൂണിവേഴ്സിറ്റി പുരുഷ- വനിത നീന്തൽ മത്സരത്തിലും, കായിക മത്സരത്തിലും നിരവധി തവണ എം. എ. കോളേജ് കീരിടം ചൂടിയതിലെ മുഖ്യ വിജയ ശിൽപ്പിയാണ് ഡോ.മാത്യൂസ്.മുവാറ്റുപുഴ, ഈസ്റ്റ്‌ മാറാടി പുൽപ്പാറയിൽ കുടുംബാംഗമാണ്.കൂത്താട്ടുകുളം, വടകര സെന്റ് ജോൺസ് ഹയർ സെക്കണ്ടറി സ്കൂൾ അദ്ധ്യാപിക ജെമി ജോസഫ് ആണ് ഭാര്യ. ജെഫ് ജേക്കബ് മാത്യൂസ്, ജെയ്ക് ജോസഫ് മാത്യൂസ് എന്നിവരാണ് മക്കൾ.

You May Also Like

NEWS

കോതമംഗലം: കോതമംഗലം – മൂവാറ്റുപുഴ റൂട്ടിൽ പുതുപ്പാടി വാരപ്പെട്ടി കവലയിലെ ബസ് കാത്തിരിപ്പ് കേന്ദ്രം വാഹനം ഇടിച്ചു തകർത്തു. പി റ്റി തോമസ് എം പി യുടെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ച്...

NEWS

കോതമംഗലം :കോതമംഗലം നിയോജകമണ്ഡലത്തിലെ പട്ടികവർഗ്ഗ വിഭാഗക്കാർക്കായുള്ള മുഖ്യമന്ത്രിയുടെ ഓണസമ്മാനം 1000 രൂപ വിതരണം ആരംഭിച്ചു. പട്ടികവർഗ്ഗ വിഭാഗത്തിൽ പെട്ട 60 വയസ്സ് കഴിഞ്ഞ 478 പേർക്കാണ് 1000 രൂപ വീതം വിതരണം ചെയ്തത്....

NEWS

കോതമംഗലം : റിപ്പോർട്ടർ ടി വിയുടെ തൃശൂർ ഓഫീസിൽ യൂത്ത് കോൺഗ്രസ് നടത്തിയ ആക്രമണത്തിൽ കുറ്റക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് സംസ്ഥാന ആഭ്യന്തര വകുപ്പിനോട് ഇന്ത്യൻ ജേർണലിസ്റ്റ്സ് യൂണിയൻ (ഐ ജെ യു)...

NEWS

കോതമംഗലം :ഓണനാളുകളിലെ ലഹരി വ്യാപനം തടയുന്നതിനായുള്ള പരിശോധന കോതമംഗലം താലൂക്കിൽ കർശന മാക്കാൻ തീരുമാനം. കോതമംഗലം എക്സ് സൈസ് സർക്കിൾ ഓഫീസിൽ ചേർന്ന താലൂക്ക് തല അവലോകന യോഗത്തിന്റേതാണ് തീരുമാനം.യോഗത്തിൽ ആന്റണി ജോൺ...

NEWS

കോതമംഗലം :  ഊന്നുകൽ കൊലപാതകം; റിമാൻ്റിലുള്ള പ്രതിയെ കോതമംഗലം കോടതിയിലെത്തിച്ച് പോലീസ് കസ്റ്റഡിയിൽ വാങ്ങി; മൂന്ന് ദിവസത്തേക്കാണ് കസ്റ്റഡി അനുവദിച്ചത്. ഊന്നുകല്ലിനു സമീപം ആൾ താമസമില്ലാത്ത വീടിൻ്റെ മാലിന്യ ടാങ്കിനുള്ളിൽ സ്ത്രീയുടെ ജഡം...

NEWS

കോതമംഗലം : കുത്തുകുഴി സർവ്വീസ്‌ സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ ഹെഡ് ഓഫീസിൽ ഓണചന്ത ആരംഭിച്ചു.ഓണ ചന്തയുടെ ഉദ്ഘാടനം ആന്റണി ജോൺ എം എൽ എ നിർവ്വഹിച്ചു. ബാങ്ക് പ്രസിഡന്റ് കെ.കെ വർഗീസ് അദ്ധ്യക്ഷത...

NEWS

കോതമംഗലം : വന്യമൃഗ ശല്യത്തെ പ്രതിരോധിക്കുന്നതിനായി ഇടമലയാർ താളും കണ്ടം ആദിവാസി ഉന്നതിയിൽ 18 ലക്ഷം രൂപ ചിലവഴിച്ച് നിർമ്മാണം പൂർത്തീകരിച്ച 5 കിലോമീറ്റർ ദൂരത്തിലുള്ള ഹാങ്ങിങ് ഫെൻസിങ്ങ് ആന്റണി ജോൺ എം...

NEWS

കോതമംഗലം: മാർ അത്തനേഷ്യസ് ഇൻ്റർനാഷണൽ സ്കൂളിൻ്റെ ആതിഥേയത്വത്തിൽ സിഐഎസ് സിഇ ( കൗൺസിൽ ഫോർ ദി ഇൻഡ്യൻ സ്കൂൾ സർട്ടിഫിക്കറ്റ് എക്സാമിനേഷൻസ് ) സ്കൂളുകളുടെ ദേശീയതല ആർച്ചറി ചാംപ്യൻഷിപ്പിന് കോതമംഗലം എം. എ....

NEWS

കോതമംഗലം : കർഷക സംഘടനയായ ഫാർമേഴ്‌സ് അവയർനെസ്സ് റിവൈവൽ മൂവ്മെൻറ്റ് (ഫാം) നവീകരിച്ച സെൻട്രൽ കമ്മറ്റി ഓഫീസ് കുട്ടംപുഴയിൽ ഹൈക്കോടതി അഭിഭാഷകൻ . ജോണി കെ ജോർജ്ജ് ഉത്‌ഘാടനംചെയ്തു. ലീഗൽ സെൽ, മീഡിയ,...

NEWS

കോതമംഗലം : ഇരു വൃക്കകളും തകരാരിലായി ഒന്നരാടം ദിവസം ഡയാലിസിസിന് വിധേയനായി ജീവിതം മുന്നോട്ടു കൊണ്ടുപോകുന്ന കാഞ്ഞിരക്കാട്ടിൽ സേതുവിന് ചികിത്സാസഹായം നൽകുവാനായി പോയ സേവാഭാരതി പ്രവർത്തകരോട്, തനിക്കും ഭാര്യക്കും കുഞ്ഞുങ്ങൾക്കും കയറികിടക്കാൻ അടച്ചുറപ്പുള്ളൊരു...

NEWS

എബി കുര്യാക്കോസ് കോതമംഗലം : ഈ വർഷത്തെ നേഴ്സിങ് സെൻട്രൽ സോൺ ബി കായികമേളയിൽ തിളക്കമാർന്ന നേട്ടം കൈവരിചിരിക്കുകയാണ് കോതമംഗലം സെന്റ്. ജോസഫ്സ് സ്കൂൾ ഓഫ് നേഴ്സിങ്. നൂറു മീറ്റർ ഓട്ടം, ഇരുന്നൂർ...

NEWS

കോതമംഗലം :വിദ്യാഭ്യാസ വകുപ്പും പള്ളിക്കൂടം ടീവിയും ചേർന്ന് ഒരുക്കുന്ന “സ്കൂളമ്മയ്ക്കൊരു ഓണപ്പുടവ” എന്ന പരിപാടിയുടെ എറണാകുളം ജില്ലാതല പ്രോഗ്രാം കോതമംഗലം സെന്റ് ജോർജ് ഹയർ സെക്കൻഡറി സ്കൂളിലെ ഓണാഘോഷത്തോടനുബന്ധിച്ച് നടന്നു. സെന്റ് ജോർജ്...

error: Content is protected !!