കോതമംഗലം :കോതമംഗലം മാർ അത്തനേഷ്യസ് കോളേജിലെ ഹ്യൂമൻ റിസോഴ്‌സ് ഡെവലപ്മെന്റ് സെല്ലിന്റെ നേതൃത്വത്തിൽ പാലാ സിവിൽ സർവീസ് ഇൻസ്റ്റിറ്റ്യൂട്ടുമായി സഹകരിച്ചുകൊണ്ട് വിദ്യാർത്ഥികൾക്കായി സിവിൽ സർവീസ് കോച്ചിങ് ആരംഭിച്ചു . ഇതിന്റെ ഔദ്യോഗിക ഉദ്ഘാടനവും, ധാരണാ പത്ര കൈമാറലും കോളേജിൽ നടന്നു.ഡോ. കെ. പി. ഔസെപ്പ് ഐ എഫ് എസ് ഉദ്ഘാടനം നിർവഹിച്ചു.
കോളേജ് പ്രിൻസിപ്പൽ ഡോ. മഞ്ജു കുര്യൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.പാലാ സിവിൽ സർവീസ് ഇൻസ്റ്റിറ്റ്യൂട്ട് പ്രിൻസിപ്പൽ ഡോ. ജോർജുകുട്ടി വി . വി . ധാരണാ പത്രം കൈമാറികൊണ്ട് മുഖ്യപ്രഭാഷണം നടത്തി. സിവിൽ സർവീസ് പരീക്ഷക്ക് എങ്ങനെ തയ്യാറെടുക്കാമെന്ന് അദ്ദേഹം വിദ്യാർത്ഥികളുമായി സംവദിച്ചു . എം. എ. കോളേജ് അക്കാദമിക് ഡീൻ ഡോ. ബിനു വർഗീസ്,സിവിൽ സർവീസ് ഫാക്കൽറ്റി കോർഡിനേറ്റർ ഡോ. ജിൽസ് എം ജോർജ്, അലീഷ അന്ന,നസ്രിൻ എന്നിവർ ചടങ്ങിൽ സംസാരിച്ചു.