കോതമംഗലം : കോതമംഗലം മാർ അത്തനേഷ്യസ് കോളേജിൽ ബോട്ടണി വിഭാഗത്തിൽ ഗസ്റ്റ് അധ്യാപക ഒഴിവ് .നെറ്റ് /പി എച്ച് ഡി യോഗ്യതയുള്ളവർക്ക് മുൻഗണന.
കോളേജ് വിദ്യാഭ്യാസ ഉപമേധാവിയുടെ ഓഫീസിൽ അധ്യാപക പാനലിൽ പേര് രജിസ്റ്റർ ചെയ്തിരിക്കണം.
യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ ഒക്ടോബർ 30 ബുധനാഴ്ച രാവിലെ 10 ന് യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളുമായി
മാർ അത്തനേഷ്യസ് കോളേജ് അസോസിയേഷൻ ഓഫീസിൽ അഭിമുഖത്തിന് ഹാജരാകണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.കൂടുതൽ വിവരങ്ങൾക്ക് 0485-2822378
