കോതമംഗലം: എം ജി യൂണിവേഴ്സിറ്റിയിൽ നിന്ന് എം എ എക്കണോമിക്സ് കോഴ്സിൽ മൂന്നാം റാങ്ക് നേടി നാടിനു അഭിമാനമായ മാതിരപ്പിള്ളി പടിഞ്ഞറേക്കര പുത്തൻപുര വീട്ടിൽ മോഹനൻ സുശീല ദമ്പതികളുടെ മകൾ സുമി മോഹനനെ ആന്റണി ജോൺ എംഎൽഎ വീട്ടിൽ എത്തി ഉപഹാരം കൈമാറി. ചടങ്ങിൽ കെ എം ഇബ്രാഹിം, റ്റി എസ് റെജി,റ്റി എം ധനേഷ്,എം എം നജീബ് എന്നിവർ സന്നിഹിതരായിരുന്നു.
