കോതമംഗലം : കോതമംഗലം മാർ അത്തനേഷ്യസ് കോളേജ് എൻ.എസ്.എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ തങ്കളം വികാസ് ഭവൻ അനാഥമന്ദിരത്തിലെ കുട്ടികളോടൊപ്പം ഇത്തവണത്തെ ക്രിസ്തുമസ് മനോഹരമായി ആഘോഷിച്ചു. കുരുന്നു ചിരികൾക്ക് മിഴിവേകുവാനായി കുട്ടികളുടെ കലാപരിപാടികളോടൊപ്പം ക്രിസ്തുമസ് കാർഡും,മധുര പലഹാര വിതരണവും ഉണ്ടായി. എൻ.എസ്.എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ശേഖരിച്ച തുകകൊണ്ട് കുട്ടികൾക്ക് ആവിശ്യമായ വസ്തുക്കൾ വാങ്ങി നൽകി. ഓർഫനേജ് മേൽനോട്ടം വഹിക്കുന്ന സിസ്റ്റർ പ്രണീത, റിയ ,എം. എ. കോളേജ് എൻ എസ് എസ് പ്രോഗ്രാം ഓഫീസർമാരായ ഡോ ജാനി ചുങ്കത്ത്, ഡോ അൽഫോൺസ സി.എ, വോളന്റിയർ സെക്രട്ടറിമാരായ ആഷിഖ് മുഹമ്മദ് ,ജ്യോതി സാബു എന്നിവർ നേതൃത്വം നൽകി.
