പെരുമ്പാവൂർ : എഴുന്നൂറ്റിപത്ത് ഗ്രാം കഞ്ചാവുമായി നിരവധി കേസിലെ പ്രതി പിടിയിൽ. പെരുമ്പാവൂർ ഒന്നാംമൈൽ നടപ്പറമ്പിൽ സലാം (51) നെയാണ് കുന്നത്തുനാട് പോലീസ് അറസ്റ്റ് ചെയ്തത്. ഇരുചക്ര വാഹനത്തിൽ കഞ്ചാവ് വിൽപ്പനയ്ക്ക് കൊണ്ടുപോകുമ്പോഴാണ് പള്ളിക്കര ഭാഗത്ത് വച്ച് ഇയാളെ പിടികൂടിയത്. ബൈക്കും കസ്റ്റഡിയിലെടുത്തു. ചെറിയ പൊതികളിലാക്കിയാണ് വിൽപ്പന. ഇൻസ്പെക്ടർ വി.പി.സുധീഷ്, എസ് ഐ എ.ബി.സതീഷ്, എ.എസ്.ഐമാരായ ജെ.സജി, കെ.എ.നൗഷാദ്, എസ്.സി.പി.ഒ മാരായ പി.എ.അഫ്സൽ, അഭിലാഷ് തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുള്ളത്.
