കോതമംഗലം : കോതമംഗലം മണ്ഡലത്തിലെ 8 പഞ്ചായത്തുകളിലും നഗരസഭയിലുമായി 165 വാർഡുകളിലും കുടുംബയോഗം സജീവമാക്കി ഇടതുപക്ഷ ജനാധിപത്യ മുന്നണി. എൽ ഡി എഫ് സംസ്ഥാന, ജില്ലാ നേതാക്കൾ കുടുംബയോഗങ്ങളിൽ സജീവമായി. കോട്ടപ്പടി പഞ്ചായത്തിലെ 9,10 വാർഡുകൾ സംയുക്തമായി പാനിപ്രയിൽ കുടുംബ സംഗമം സംഘടിപ്പിച്ചു.
തെക്കേമോളത്ത് മക്കാരിന്റെ വസതിയിൽ ചേർന്ന കുടുംബസംഗമം ആന്റണി ജോൺ എം എൽ എ ഉദ്ഘാടനം ചെയ്തു. വാർഡ് സെക്രട്ടറി ശശീധരൻ കർത്താ അധ്യക്ഷത വഹിച്ചു . സി ഐ ടി യു സംസ്ഥാന സെക്രട്ടറി സി കെ ഹരികൃഷ്ണൻ,സി പി ഐ എം ഏരിയ കമ്മിറ്റി അംഗം പി എം അഷ്‌റഫ്,വാർഡ് സെക്രട്ടറി ഇ എ ജമാൽ തുടങ്ങിയവർ
സംസാരിച്ചു.വാർഡ് സ്ഥാനാർഥികളായ ഹനീഫ കുറ്റിച്ചിറ (9-)0 വാർഡ്), സാജിത ഖബീർ ( 10-)0 വാർഡ് ), ബ്ലോക്ക് സ്ഥാനാർഥി എസ് എം അലിയാർ, ജില്ലാ പഞ്ചായത്ത് സ്ഥാനാർഥി ടി എം അബ്ദുൾ അസീസ് എന്നിവർ വോട്ട് അഭ്യർത്ഥിച്ച് സംസാരിച്ചു.



























































