Connect with us

Hi, what are you looking for?

CRIME

ഡ്രൈ ഡേ ദിനത്തിൽ മദ്യ വിൽപ്പന: ഒരാൾ റിമാന്റിൽ

കോതമംഗലം : കോതമംഗലം എക്സൈസ് സർക്കിൾ ഇൻസ്പെക്ടറും പാർട്ടിയും ചേർന്ന് കോതമംഗലം ടൌൺ ഭാഗത്ത്‌ നടത്തിയ പരിശോധനയിൽ മദ്യ വിൽപ്പന നടത്തിയ ഒരാളെ അറസ്റ്റ് ചെയ്തു. കോതമംഗലം വില്ലേജിൽ കരിങ്ങഴ കരയിൽ മോളത്തുകൂടി വീട്ടിൽ ഗോപാലകൃഷ്ണൻ മകൻ അനീഷ് (40/24) എന്നയാളെയാണ് അറസ്റ്റ് ചെയ്തത്. ഡ്രൈഡേ ദിനത്തോടും, കോതമംഗലം ചെറിയ പള്ളി കന്നി-20 പെരുന്നാളിനോട നു ബന്ധിച്ചും എക്സൈസ് പാർട്ടി കോതമംഗലം ടൗണിന്റെ വിവിധ ഭാഗങ്ങളിൽ രഹസ്യന്വേഷണവും പട്രോളിംഗും നടത്തുന്നതിനിടയിലാണ് മദ്യ വിൽപ്പന നടത്തുകയായിരുന്ന ഇയാളെ പിടികൂടിയത്.

ആലുവ- മൂന്നാർ റോഡിൽ ധർമ്മഗിരി ജംഗ്ഷനിൽ HP പെട്രോൾ പമ്പിന് പിറകിലുള്ള പാർക്കിംഗ് ഗ്രൗണ്ടിൽ മാരുതി സ്വിഫ്റ്റ് കാറിൽ മദ്യം സൂക്ഷിച്ചു വച്ച് വില്പന നടത്തുക യായിരുന്നു ഇയാൾ. ടിയാനിൽ നിന്നും വിൽപ്പനയ്ക്കായി സൂക്ഷിച്ച 20.750 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശമദ്യവും, മദ്യം സൂക്ഷിച്ച KL- 64- B- 4511 മാരുതി സിഫ്റ്റ് കാറും, മദ്യം വിറ്റ വകയിൽ ലഭിച്ച 30190/- രൂപയും തൊണ്ടി മുതലുകളായി കണ്ടെടുത്തു.

ഡ്രൈ ഡേ ദിനമായതിനാലും കന്നി 20 പെരുന്നാളിനോടും അനുബന്ധിച്ച് മദ്യം സൂക്ഷിച്ചു വച്ച് കൂടിയ വിലയ്ക്ക് ആവിശ്യക്കാർക്ക് വിൽപ്പന നടത്തി വരികയായിരുന്നെന്നും, വിൽപ്പനയ്ക്കായി കരുതിയ അവശേഷിച്ച മദ്യമാണ് പിടികൂടിയത് എന്നും ഇയാൾ ചോദ്യം ചെയ്യലിൽ പറഞ്ഞതായി എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ അറിയിച്ചു .കേസിന്റെ തുടർ നടപടികൾക്കായിപ്രതിയെയും കേസ് രേഖകളും തൊണ്ടി മുതലുകളും കോതമംഗലം എക്സൈസ് റേഞ്ച് ഓഫീസിന് കൈമാറിയിട്ടുള്ളതും പ്രതിയെ കോതമംഗലം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യുന്നതാണെന്നും എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ അറിയിച്ചു.

എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ രാജേഷ് ജോണിന്റെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ പ്രിവന്റ്റീവ് ഓഫീസർ ജിമ്മി .വി .എൽ പ്രിവന്റിവ് ഓഫീസർ ഗ്രേഡ് മാരായ ഷമീർ . വി.എ, ഷിജീവ് കെ ജി, സുമേഷ് കുമാർ കെ .എം എക്സൈസ് ഡ്രൈവർ ബിജു പോൾ എന്നിവർ ഉണ്ടായിരുന്നു.

You May Also Like

CHUTTUVATTOM

കോതമംഗലം : നേര്യമംഗലം ജില്ലാ കൃഷി തോട്ടത്തിൽ RKI, RIDF26,RIDF27 എന്നീ പദ്ധതികളിൽ ഉൾപ്പെടുന്ന ടിഷ്യൂ കൾച്ചർ ലാബ്,ഗസ്റ്റ് ഹൗസ്,ട്രെയിനിങ് സെന്റർ, പ്രോസസിംഗ് യൂണിറ്റ്, ഫാമിന്റെ ഫോട്ടോഗ്രാഫിക് സർവ്വേ, സർവ്വേ ലൈൻസ് ക്യാമറകളും,...

CHUTTUVATTOM

കോതമംഗലം : ജൽ ജീവൻ മിഷൻ പദ്ധതിയിൽ പൂർത്തീകരിച്ച എളംബ്ലാശ്ശേരി , മാമലക്കണ്ടം കുടിവെള്ള പദ്ധതികൾ നാടിന് സമർപ്പിച്ചു.ജൽ ജീവൻ മിഷൻ പദ്ധതിയിൽ ഉൾപ്പെടുത്തി കുട്ടമ്പുഴ പഞ്ചായത്തിലെ 6, 10,11 വാർഡുകളിൽ 4484...

CHUTTUVATTOM

കോതമംഗലം : തങ്കളം – കോഴിപ്പിള്ളി ന്യൂ ബൈപ്പാസ് രണ്ടാം റീച്ചിലെ ( കലാ ഓഡിറ്റോറിയം – കോഴിപ്പിള്ളി വരെ ) ടാറിങ് പ്രവർത്തികൾ ആരംഭിച്ചു.ഒന്നാം പിണറായി സർക്കാരിന്റെ 2019 -20 സംസ്ഥാന...

NEWS

കോതമംഗലം : നേര്യമംഗലത്ത് പുതുതായി അനുവദിച്ച ഫയർ സ്റ്റേഷന്റെ ഉദ്ഘാടനംമുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈൻ മുഖേന നിർവഹിച്ചു.ആന്റണി ജോൺ എം എൽ എ അധ്യക്ഷത വഹിച്ചു.ശിലാ ഫലകം അനാച്ഛാദനം ചെയ്തു. നേര്യമംഗലത്ത് ഫയർ...

CHUTTUVATTOM

കോതമംഗലം:  ഒമ്പതരക്കിലോ കഞ്ചാവുമായി എത്തിയ മൂവർസംഘത്തെ കോതമംഗലം എക്സൈസൈസ് അതിസാഹസികമായി പിടികൂടി. ഇതര സംസ്ഥാനക്കാരായ സമീൻ ഷേഖ്, മമൻ ഷേഖ്, അബിഖുൽ ഇസ്ലാം എന്നിവരെയാണ് എക്സൈസ് ഇൻസ്പെക്ടർ സബിൻ T യുടെ നേതൃത്വത്തിൽ...

CHUTTUVATTOM

കോതമംഗലം: കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് 2026-27 വർഷത്തെ വാർഷിക ബഡ്ജറ്റ് അവതരണം നടന്നു. ആകെ അൻപത്തി അഞ്ച് കോടി രൂപ വരവും അൻപത്തി നാലര കോടി ചെലവും വരുന്ന മിച്ച ബഡ്‌ജറ്റ് ആണ്...

CHUTTUVATTOM

കോതമംഗലം: ഭൂതത്താൻകെട്ടിൽ മുടങ്ങി കിടന്ന പെരിയാറിലൂടെയുള്ള ബോട്ട് സവാരി പുന രാരംഭിച്ചു. ഭൂതത്താൻ കെട്ട് -ഞായപ്പിള്ളി വഴി കുട്ടമ്പഴയ്ക്കും, ഭൂതത്താൻ കെട്ട് -തട്ടേക്കാട് – ഇഞ്ചത്തൊട്ടി വഴി നേര്യമംഗലത്തേക്കുമാണ് യാത്ര. ചെറുതും വലുതുമായ...

CHUTTUVATTOM

കോതമംഗലം : കേരളത്തിലെ 108 ശിവക്ഷേത്രങ്ങളിലെ പ്രധാന ക്ഷേത്രങ്ങളിൽ ഒന്നായ തൃക്കാരിയൂർ മഹാദേവക്ഷേത്ര തിരുവുത്സവം ഗ്രീൻ പ്രോട്ടോകോൾ പാലിച്ചു നടത്താൻ തീരുമാനം. ഉത്സവത്തിന്റെ മുന്നൊരുക്കങ്ങൾ ആന്റണി ജോൺ എംഎൽഎയുടെ അധ്യക്ഷതയിൽ തൃക്കാരിയൂർ ദേവസ്വം...

CHUTTUVATTOM

കോതമംഗലം: അടിവാട്-കുത്തുകുഴി പൊതുമരാമത്ത് റോഡില്‍ മാരമംഗലത്ത് കലുങ്ക് ഇടിഞ്ഞ് അപകടാവസ്ഥയില്‍. പെരിയാര്‍വാലി ചെറിയ കനാല്‍ കുറുകെ കടക്കുന്നതിനായുള്ള കലുങ്കിന്റെ സംരക്ഷണഭിത്തി തകര്‍ന്ന നിലയിലും അടിഭാഗത്ത് കോണ്‍ക്രീറ്റ് പൊളിഞ്ഞു കമ്പികള്‍ പുറത്തേക്കു തള്ളിയ അവസ്ഥയിലുമാണ്....

NEWS

കോതമംഗലം :”കുടിയൊഴിപ്പിക്കാൻ വരുന്ന സ്‌ക്വാഡുകരെ പേടിച്ച്, അടുപ്പത്ത് വെച്ച കഞ്ഞി വാങ്ങി തലയിൽ ചുമന്ന്, ആ ചൂട് പോലും വകവെക്കാതെ കാടിനുള്ളിലേക്ക് ഓടി ഒളിച്ച കാലമുണ്ടായിരുന്നു ഞങ്ങൾക്ക്. അവിടെ നിന്ന് സ്വന്തം മണ്ണാണെന്ന...

CHUTTUVATTOM

കോതമംഗലം :ദമ്പതികളുടെ ശരീരത്തിൽ ആസിഡൊഴിച്ച് പരിക്കേൽപ്പിച്ച കേസിൽ പ്രതി പിടിയിൽ. കുട്ടമ്പുഴ മാമലക്കണ്ടം പാണ്ടാലിൽ എൽദോസ്(48)നെയാണ് കുട്ടമ്പുഴ പോലീസ് അറസ്റ്റ് ചെയ്തത്. മാമലക്കണ്ടം സ്വദേശി എൽദോസിനും ഭാര്യക്കുമാണ് ആസിഡ് ആക്രമണത്തിൽ പരിക്കേറ്റത്. പ്രതി...

CHUTTUVATTOM

കോതമംഗലം: കേരളത്തിൽ കഴിഞ്ഞ പത്ത് വർഷം കൊണ്ട് 456689 കുടുംങ്ങൾ ഭൂമിയുടെ അവകാശികളായി മാറിയെന്ന് റവന്യു വകുപ്പ് മന്ത്രി കെ. രാജൻ. കുട്ടമ്പുഴ ടൗൺ ഹാളിൽ സംഘടിപ്പിച്ച കോതമംഗലം താലൂക്കിലെ പട്ടയ വിതരണം...

error: Content is protected !!