കോതമംഗലം: സംസ്ഥാന സർക്കാരിൻ്റെ ലൈഫ് മിഷൻ ഭവന പദ്ധതിയിൽ ഉൾപ്പെടുത്തി
വാരപ്പെട്ടി പഞ്ചായത്തിലെ പിടവൂർ – കാവുംപടിയിൽ നിർമ്മിച്ച 7 ഭവനങ്ങളുടെ താക്കോൽ ആൻ്റണി ജോൺ എം എൽ എ കൈമാറി. പഞ്ചായത്ത് പ്രസിഡൻ്റ് നിർമ്മല മോഹനൻ,വൈസ് പ്രസിഡൻ്റ് എ എസ് ബാലകൃഷ്ണൻ,ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഒ ഇ അബ്ബാസ്,വാർഡ് മെമ്പർമാരായ അൻസി ഹാരിസ്,പി വി മോഹനൻ,ഉമൈബ നാസർ,എയ്ഞ്ചൽ മേരി ജോബി,വി ഇ ഒ ബേസിൽ തുടങ്ങിയവർ പങ്കെടുത്തു.
