കോതമംഗലം :മാലിപ്പാറയിൽ കാട്ടാനകൾ നാശ നഷ്ടം ഉണ്ടാക്കിയ പ്രദേശങ്ങൾ ആന്റണി ജോൺ എംഎൽഎയുടെ നേതൃത്വത്തിൽ ജനപ്രതിനിധികളും വനം വകുപ്പ് ഉദ്യോഗസ്ഥരും സന്ദർശിച്ചു. ഇന്നലെ രാത്രിയാണ് മാലിപ്പാറ സി എം സി കർമ്മലിത്ത മഠത്തിലെ പുരയിടത്തിലും, മഠത്തിന്റെ കോമ്പൗണ്ടിലും സമീപത്തുള്ള കൃഷിയിടങ്ങളിലുമാണ് കാട്ടാനകൾ ഇറങ്ങിയത്.
മഠത്തിന്റെ കോമ്പൗണ്ടിലെയും സമീപ കൃഷിയിടത്തിലെയും ഏത്ത വാഴകൾ ഉൾപ്പെടെ നശിപ്പിക്കുകയുണ്ടായി. മഠത്തിന്റെ പറമ്പിലൂടെ കടന്നുവന്ന ആന മഠത്തിന്റെ പ്രധാന ഗേറ്റും തകർത്താണ് കടന്നുപോയത്.കാട്ടാന കൾ നാശനഷ്ടം ഉണ്ടാക്കിയ പ്രദേശങ്ങളിൽ
എം എൽ എ യുടെ നേതൃത്വത്തിൽ ജനപ്രതിനിധികളും വനം വകുപ്പ് ഉദ്യോഗസ്ഥരും സന്ദർശനം നടത്തി. എം എൽ എ യോടൊപ്പം പിണ്ടിമന ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ പി ജോർജ്,വാർഡ് മെംബർമാരായ പ്രിൻസ് ജോൺ, ഷൈനി ജിൻസ്,മാലിപ്പാറ സെന്റ് മേരിസ് പള്ളി വികാരി ഫാദർ ജോസ് കൂനാനിക്കൽ, മദർ സുപ്പീരിയർ സിസ്റ്റർ ആൻ മേരി, പ്രൊവിൻഷ്യൽ സുപ്പീരിയർ സിസ്റ്റർ മെറീന,സിസ്റ്റർ സോഫി, മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം എം ജോസഫ്,സി പി ഐ എം ലോക്കൽ സെക്രട്ടറി റ്റി സി മാത്യു, വി കെ കുഞ്ഞ്, രാജു ജോർജ്,അജി ലാൽ,രുഗ്മിണി ടീച്ചർ,
സെക്ഷൻ ഫോറെസ്റ്റ് ഓഫീസർമ്മാരായ ബിജു വി ആർ,ജിമ്മി സ്കറിയ,മേക്കപ്പാല ഫോറെസ്റ്റ്സ്റ്റേ ഷൻ ബീറ്റ് ഫോറെസ്റ്റ് ഓഫീസർമാരായ അനസ് കെ എം, രാജേഷ് കെ. ആർ എന്നിവരും ഉണ്ടായിരുന്നു.
നാശനഷ്ടങ്ങൾക്ക് അടിയന്തരമായ നഷ്ടപരിഹാരം ലഭ്യമാക്കുമെന്നും തുടർന്നുള്ള ദിവസങ്ങളിൽ ആർ ആർ ടിയുടെ പ്രത്യേകമായ നിരീക്ഷണം ഈ പ്രദേശത്ത് ഉണ്ടാകണമെന്നും എംഎൽഎ വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.






















































