കോതമംഗലം: കേരള സംസ്ഥാന വൈദ്യുതി ബോർഡിൻ്റെ ഊർജ്ജ മിഷൻ്റെ ഭാഗമായി നടപ്പാക്കുന്ന ഫിലമെൻ്റ് രഹിത പദ്ധതിയുടെ കോതമംഗലം നിയോജക മണ്ഡല തല ഉദ്ഘാടനം അംഗൻവാടി ടീച്ചർക്ക് എൽ ഇ ഡി ബൾബ് നൽകി കൊണ്ട് ആൻ്റണി ജോൺ എം എൽ എ നിർവ്വഹിച്ചു. ചടങ്ങിൽ മുനിസിപ്പൽ വൈസ് ചെയർപേഴ്സൺ സിന്ധു ഗണേഷൻ അദ്ധ്യക്ഷത വഹിച്ചു. മുൻസിപ്പൽ കൗൺസിലർ കെ എ നൗഷാദ്, എ എക്സ് ഇ എൻ കെ ഗോപി,എ ഇ ബിനോ കുര്യാച്ചൻ,ബിനോയി കെ പി തുടങ്ങിയവർ പങ്കെടുത്തു.
