കോതമംഗലം : തദ്ദേശ തെരഞ്ഞെടുപ്പിൽ അഭിമാനകരമായ നേട്ടം എൽ.ഡി.ഫ് കൈവരിക്കുമെന്ന് എൽ.എൽ.എ ആന്റണി ജോൺ വെളിപ്പെടുത്തുന്നു. ജനപക്ഷ നിലപാടുകൾക്കൊപ്പം വികസനവും സാമൂഹിക ക്ഷേമത്തിൽ ഊന്നിയുള്ള പ്രവർത്തനങ്ങളും ഇടതുപക്ഷ സർക്കാരിന് തെരഞ്ഞെടുപ്പിൽ മുതൽകൂട്ടായതായും എം.എൽ.എ പറഞ്ഞു. സർക്കാരിന് എതിരായ അപവാദ പ്രചാരങ്ങളെ ജനം തള്ളിക്കളയുന്ന രീതിയാണ് കാണുവാൻ സാധിച്ചതെന്നും, സർക്കാരിന്റെ പ്രവർത്തനങ്ങളുടെ ശോഭ കൊടുത്തുവാൻ ശ്രമിച്ചവർക്കുള്ള മറുപടി വോട്ടർമാർ നൽകിക്കഴിഞ്ഞെന്നും ആന്റണി ജോൺ കൂട്ടിച്ചേർത്തു. ഇടതുപക്ഷത്തിന് വോട്ട് ചെയ്‌ത എല്ലാ ജനാധിപത്യ വിശ്വാസികൾക്കും ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തുന്നതായും എം.എൽ.എ അറിയിച്ചു.
