കോതമംഗലം : കുട്ടമ്പുഴ ഗ്രാമപഞ്ചായത്ത് 9-)0 വാർഡിലെ( പിണവൂർ കുടി) എൽ ഡി എഫ് തിരഞ്ഞെടുപ്പ് കൺവെൻഷൻ ചേർന്നു. പന്തപ്ര ആദിവാസി ഉന്നതിയിൽ ചേർന്ന തിരഞ്ഞെടുപ്പ് കൺവെൻഷൻ ആന്റണി ജോൺ എം എൽ എ ഉദ്ഘാടനം ചെയ്തു.
വാർഡ് മെമ്പർ ബിനേഷ് നാരായണൻ അധ്യക്ഷത വഹിച്ചു.ബ്ലോക്ക് പഞ്ചായത്ത് അംഗം കെ കെ ഗോപി,കുട്ടമ്പുഴ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് കെ കെ ശിവൻ,ബിനേഷ് നാരായണൻ,കാണിക്കാരൻ കണ്ണൻ മണി,എ ഡി എസ് പ്രസിഡന്റ് ബിന്ദു ചെല്ലപ്പൻ എന്നിവർ സംസാരിച്ചു.
വാർഡ് സ്ഥാനാർത്ഥികളായ
പ്രീതി ശശി(9-ാo വാർഡ്),ഇ കെ ജോഷി(2-ാം വാർഡ്) ,
ബ്ലോക്ക് സ്ഥാനാർത്ഥി മുംതാസ് റെജി,ജില്ലാ പഞ്ചായത്ത് സ്ഥാനാർത്ഥി എയ്ഞ്ചൽ മേരി ജോബി എന്നിവർ വോട്ട് അഭ്യർത്ഥിച്ച് സംസാരിച്ചു.



























































