കോതമംഗലം : കവളങ്ങാട്, വാരപ്പെട്ടി പഞ്ചായത്തിൽ എൽഡിഎഫ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. സിപിഐ എം 14, കേരള കോൺഗ്രസ് എം 1 എന്നിങ്ങനെയാണ് സീറ്റ് വിഭജനം.
വാർഡ്, സ്ഥാനാർഥി ക്രമത്തിൽ: 1 സുമി അനീഷ്, 2 എൻ വി ബിനോയ്, 3 പയസ് ആന്റണി, 4 ഷീജ കാസിം, 5 റസിയ യൂനുസ്, 6 ഷിബു വർക്കി, 7 നെജീന ഷെഫീഖ്, 8 പൗർണമി ഹരി, 9 യദു കൃഷ്ണൻ, 10 ദിവ്യ സലി, 11 എം കെ അനീഷ്, 12 ശ്രീകല സി, 13 നിർമല മോഹനൻ, 14 മാത്യു കെ ഐസക്, 15 പി വി മോഹനൻ.
ബ്ലോക്ക് പഞ്ചായത്ത് വാരപ്പെട്ടി ഡിവിഷൻ ഇ എം അജാസ്, പല്ലാരിമംഗലം ഡിവിഷൻ കെ ആർ രതീഷ് തെരഞ്ഞെടുപ്പ് കൺവൻഷൻ ആന്റണി ജോൺ എംഎൽഎ ഉദ്ഘാടനം ചെയ്തു. കെ സി അയ്യപ്പൻ അധ്യക്ഷനായി. സിപിഐ എം കവളങ്ങാട് ഏരിയ സെക്രട്ടറി എ എ അൻഷാദ്, സണ്ണി പുതുശേരി, ബേബി പൗലോസ്, മനോജ് നാരായണൻ, എ ആർ അനി, എയ്ഞ്ചൽ മേരി ജോബി തുടങ്ങിയവർ സംസാരിച്ചു.



























































