Connect with us

Hi, what are you looking for?

CHUTTUVATTOM

എൽഡിഎഫ് സ്ഥാനാർത്ഥി ആന്റണി ജോണിന്റെ മൂന്നാം ദിവസത്തെ പര്യടനം നെല്ലിക്കുഴി പഞ്ചായത്തിലെ പുതുപ്പാലത്തുനിന്ന് ആരംഭിച്ച് നെല്ലിക്കുഴി ടൗണിൽ സമാപിച്ചു

കോതമംഗലം : എൽഡിഎഫ് സ്ഥാനാർത്ഥി ആന്റണി ജോണിന്റെ തെരഞ്ഞെടുപ്പ് പര്യടനം മൂന്നാം ദിവസം നെല്ലിക്കുഴി പുതുപ്പാലത്ത് നിന്ന് ആരംഭിച്ചു. പുതുപ്പാലത്ത് നടന്ന പര്യടന പരിപാടിയുടെ ഉദ്ഘാടനം സി പി എം ജില്ലാ കമ്മിറ്റി അംഗം എ എ അൻഷാദ് നിർവഹിച്ചു. മുൻ ജില്ല പഞ്ചായത്ത് അംഗം കെ എം പരീത് അധ്യക്ഷനായി.സി.പി.ഐ സംസ്ഥാന കമ്മറ്റിയംഗം പി.കെ. രാജേഷ് മുഖ്യ പ്രസംഗം നടത്തി.

പാഴൂർമോളം, പള്ളിപ്പടി,കനാൽപാലം, സൊസൈറ്റിപ്പടി,കുറ്റിലഞ്ഞി, പുതുക്കുടി, ഓലിപ്പാറ,ചക്കുംചിറ,പാറേപീടിക,പൂവത്തൂർ,അമ്പാടി നഗർ,ലക്ഷം വീട്,പാറേപീടിക, എം എം കവല, ആശാൻപടി, പുതുചിറതണ്ട്, കുരുവിനാംപാറ, കോട്ടേപ്പീടിക, സ്കൂൾപ്പടി,പള്ളിപ്പടി,ഊരംകുഴി,കാക്ഷായിപ്പടി,അടിവാട്ടുപെട്ട,കാട്ടാംകുഴി, കാഞ്ഞിരക്കാട്ടുമോളം, ചെറുവട്ടൂർ,ഇരുമലപ്പടി, മുയ്ക്കാപ്പടി,വികാസ്,മണക്കാട്ടുപള്ളിപ്പടി,
പഞ്ചായത്തുംപടി,കമ്പനിപ്പടി,ചിറപ്പടി,പൂമറ്റം കവല,ഇരമല്ലൂർ, പള്ളിപ്പടി, 314, ചുമപ്പുംകുന്ന്,മേക്കരപ്പടി,ഇളമ്പ്ര മറ്റത്തിപീടിക,കണ്ണംകുളം ,പുലിക്കുന്നത്ത് മാലി,നങ്ങേലിപ്പടി,
കനാൽപാലം,സദ്ദാം നഗർ തുടങ്ങി നിരവധി സ്ഥലങ്ങളിൽ സ്വീകരണങ്ങൾ ഏറ്റുവാങ്ങി
നെല്ലിക്കുഴി ടൗണിൽ സമാപിച്ചു.

സി.പി.എം. ജില്ലാ സെക്രട്ടറിയേറ്റ് അംഗം ആർ അനിൽകുമാർ, ഏരിയ സെക്രട്ടറി കെ.എ. ജോയി, സി.പി.ഐ. താലൂക്ക് സെക്രട്ടറി പി.റ്റി ബെന്നി, കേരള കോൺഗ്രസ് എം സംസ്ഥാന സ്റ്റിയറിങ് കമ്മറ്റി അംഗം റോണി മാത്യു , ഇന്ത്യൻ സോഷ്യലിസ്റ്റ് ജനതാദൾ ജില്ലാ വൈസ് പ്രസിഡൻ്റ് മനോജ് ഗോപി, കേരള കോൺഗ്രസ് സ്കറിയ വിഭാഗം നിയോജകമണ്ഡലം പ്രസിഡൻ്റ് ഷാജി പീച്ചക്കര , എൻ. സി. പി. (എസ്) സെക്രട്ടറി ടി.പി. തമ്പാൻ,കേരള കോൺഗ്രസ് (ബി) നിയോജകമണ്ഡലം പ്രസിഡൻ്റ് ബേബി പൗലോസ്, സഹീർ കോട്ടപ്പറമ്പിൽ, റഷീദ സലിം,പി.എം. മജീദ്,ടി.എം. അബ്ദുൾ അസീസ് തുടങ്ങിയവർ പങ്കെടുത്തു.

വിവിധ സ്വീകരണ കേന്ദ്രങ്ങളിൽ എൽ.ഡി.എഫ് നേതാക്കളായ എം.കെ. രാമചന്ദ്രൻ, സി.പി.എസ്. ബാലൻ,ആദർശ് കുര്യാക്കോസ്, ജിജി പുളിയ്ക്കൽ, എം.എസ്. അലിയാർ , അഷ്ക്കർ കരിം , കെ.പി .ജയകുമാർ, പ്രശാന്ത് ഐക്കര, കെ.ഒ.കുര്യാക്കോസ്, കെ.എസ്. ഔസേപ്പ് തുടങ്ങിയർ വിവിധ സ്വീകരണ കേന്ദ്രങ്ങളിൽ പ്രസംഗിച്ചു. നാളത്തെ പര്യടനം (30/3/26) തിങ്കളാഴ്ച വാരപ്പെട്ടി പഞ്ചായത്തിലും, കോതമംഗലം മുനിസിപ്പാലിറ്റി ഈസ്റ്റിലും നടക്കും

You May Also Like

CHUTTUVATTOM

കോതമംഗലം :എൽഡിഫ് സ്ഥാനാർത്ഥി ആൻ്റണി ജോണിൻ്റെ തിരഞ്ഞെടുപ്പ് പര്യടനം രണ്ടാം ദിവസം ഇഞ്ചത്തൊട്ടിയിൽ നിന്നും ആരംഭിച്ചു. ഇഞ്ചത്തൊട്ടിയിൽ നടന്ന പര്യടന പരിപാടിയുടെ ഉദ്ഘാടനം സി.പി.ഐ. താലൂക്ക് സെക്രട്ടറി പി.ടി. ബെന്നി നിർവ്വഹിച്ചു. മുൻ...

CHUTTUVATTOM

കോതമംഗലം : നാടിന്റെയാകെ സ്നേഹവായ്പുകൾ ഏറ്റുവാങ്ങി എൽ ഡി എഫ് സ്ഥാനാർത്ഥി ആന്റണി ജോണിന്റെ പര്യടനം.മാമലകണ്ടം എളംബ്ലാശേരി ആദിവാസി ഉന്നതിയിൽ നിന്നും രാവിലെ 7.30 ന് ആരംഭിച്ച പര്യടനം വടാട്ടുപാറയിൽ സമാപിച്ചു.പര്യടന ഉദ്ഘാടനം...

CHUTTUVATTOM

  കോതമംഗലം:എൽഡിഎഫ് സർക്കാരിന്റെവികസന പ്രവർത്തനങ്ങൾ അട്ടിമറിക്കാൻ പ്രതിപക്ഷം നുണപ്രചരണവും വിവാദങ്ങളും സൃഷ്ടിക്കുകയാണന്ന്  മുഖ്യമന്ത്രി പിണറായി വിജയൻ. തെരഞ്ഞെടുപ്പ് സമയത്ത് സർക്കാരിന്റെ പ്രവർത്തനങ്ങളെ വിമർശനപരമായി അവതരിപ്പിക്കാൻ പോലും പ്രതിപക്ഷത്തിന് കഴിയുന്നില്ല. മന്ത്രിമാർക്കെതിരെ എഴുതിക്കൊടുത്ത ഒറ്റ...

CHUTTUVATTOM

കോതമംഗലം: വീണ്ടും കേരളാ ഫയർ ഫോഴ്സ് താരമായി. കാലുകൾ തളർന്നിട്ടും കൈക്കരുത്തിൽ മീൻ പിടിച്ച് ഉപജീവനം നടത്തുന്ന കീരംപാറ സ്വദേശി തോമസിൻ്റെ വെള്ളത്തിനടിയിൽ കുടുങ്ങിപ്പോയ വല കോതമംഗലം ഫയർഫോഴ്സ് വീണ്ടെടുത്ത് നൽകി. ഒരു...

CHUTTUVATTOM

കോതമംഗലം : എൽഡിഎഫ് സ്ഥാനാർഥി ആന്റണി ജോൺ മണ്ഡലത്തിലെ വിവിധ സ്ഥാപനങ്ങളും കലാലയങ്ങളും സന്ദർശിച്ചു.പുതുപ്പാടി എൽദോ മാർ ബസേലിയോസ് കോളേജിലും,മരിയൻ അക്കാദമിയിലും എത്തി അധ്യാപകരോടും, അനധ്യാപകരോടും, വിദ്യാർത്ഥികളോടും സ്ഥാനാർത്ഥി വോട്ട് അഭ്യർത്ഥിച്ചു. മുൻസിപ്പാലിറ്റിയിലെ...

CHUTTUVATTOM

കോതമംഗലം: ചേലാടിന് സമീപം കള്ളാട ചെങ്ങമനാട്ട് സാറാമ്മ ഏലിയാസ് വീടിനുള്ളില്‍ കൊല്ലപ്പെട്ടിട്ട് രണ്ടുവര്‍ഷം പിന്നിടുന്‌പോഴും ക്രൈംബ്രാഞ്ച് അന്വേഷണവും ഇരുട്ടില്‍ തപ്പുന്നു.കഴുത്തറുത്താണ് 70കാരി സാറാമ്മ കൊല്ലപ്പെട്ടത്. ആഭരണങ്ങള്‍ മോഷ്ടിക്കുകയായിരുന്നു ലക്ഷ്യമെന്നാണ് ഇതുവരെയുള്ള നിഗമനം. ലോക്കല്‍...

CHUTTUVATTOM

കോതമംഗലം: തട്ടിപ്പ് കേസില്‍ സ്റ്റേജ് ആര്‍ട്ടിസ്റ്റും ഗാനമേള ട്രൂപ് നടത്തിപ്പുകാരനുമായ കോതമംഗലം നെല്ലിമറ്റം സ്വദേശി കലാഭവന്‍ സോബി ജോര്‍ജ് അറസ്റ്റില്‍. ഊന്നുകല്‍ പോലീസാണ് അതിവിധഗ്ദമായി അറസ്റ്റ് ചെയ്തത്. ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍...

CHUTTUVATTOM

കോതമംഗലം:വികസനത്തിൽ കേരളം രാജ്യത്തിന് മാതൃകയാണന്നും, സംസ്ഥാനത്ത് എൽഡിഎഫ് സർക്കാർ നടപ്പിലാക്കിയ വികസ പദ്ധതികൾ തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്നും ഇത് തുടർ ഭരണത്തിന് കാരണമാകുമെന്നും സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം എം സ്വരാജ്. ഇടതുപക്ഷ ജനാധിപത്യ...

CHUTTUVATTOM

കോതമംഗലം: യുവാവിനെ കിടപ്പുമുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തി. കള്ളാട് പുത്തന്‍പുരയ്ക്കല്‍ ബിനു വര്‍ഗീസ് (22) ആണ് മരിച്ചത്. കോതമംഗലം റിലയന്‍സ് ഫ്രഷിലെ ജീവനക്കാരനായ ബിനു ശനിയാഴ്ച രാത്രി ജോലി കഴിഞ്ഞ് വീട്ടിലെത്തി കിടന്നുറങ്ങിയതാണ്. ഞായറാഴ്ച...

CHUTTUVATTOM

കോതമംഗലം: ലിഫ്റ്റ് ഇറിഗേഷൻ പദ്ധതികൾ വഴി പിണ്ടിമന പഞ്ചായത്തിലെ ഉയർന്ന പ്രദേശങ്ങളിൽ കാർഷികാവശ്യത്തിന് വെള്ളം എത്തിക്കുന്നതിനുള്ള സാദ്ധ്യത അവഗണിക്കപ്പെടുന്നു. പെരിയാറിന്റെ സാമീപ്യമാണ് പദ്ധതിയുടെ മുതൽക്കൂട്ട്. പെരിയാറിൽനിന്ന് വെള്ളം പമ്പുചെയ്ത് ടാങ്കുകളിലെത്തിച്ച് കൃഷിയിടങ്ങളിൽ ലഭ്യമാക്കി...

CHUTTUVATTOM

കോതമംഗലം :എൽ ഡി എഫ് സ്ഥാനാർത്ഥി ആന്റണി ജോൺ ക്ഷേത്രങ്ങൾ സന്ദർശിച്ചു.ദേവഗിരി ശ്രീനാരായണ ഗുരുദേവ മഹാക്ഷേത്രത്തിലും, തിരുവാരപ്പെട്ടി മഹാദേവ ക്ഷേത്രത്തിലുമാണ് സന്ദർശനം നടത്തിയത്. 5 ദിവസകാലം നീണ്ടുനിൽക്കുന്ന 13-)മത് പ്രതിഷ്ഠ മഹോത്സവമാണ് ദേവഗിരി...

CHUTTUVATTOM

കോതമംഗലം : റംസാൻ ദിനത്തിൽ എൽ ഡി എഫ് സ്ഥാനാർത്ഥി ആന്റണി ജോൺ വിവിധ മുസ്ലിം പള്ളികൾ സന്ദർശിച്ചു. രാവിലെ പെരുന്നാൾ നമസ്കാരത്തിന് ശേഷം നെല്ലിക്കുഴി കമ്പനിപ്പടി നെല്ലിക്കുന്നത്ത് മുഹ്‌യുദ്ധീൻ ജുമാ മസ്ജിദിലും...

error: Content is protected !!