കോതമംഗലം : കുറ്റിയാംചാൽ ഗവൺമെന്റ് എൽ പി സ്‌കൂളിന് ആന്റണി ജോൺ എം എൽ എ യുടെ ” ശുഭയാത്ര പദ്ധതിയിൽ ” ഉൾപ്പെടുത്തി അനുവദിച്ച സ്കൂൾ ബസ് ആന്റണി ജോൺ എം എൽ എ സ്കൂളിന് കൈമാറി.പഞ്ചായത്ത് പ്രസിഡന്റ് കാന്തി വെള്ളക്കയ്യൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിൻസി മോഹനൻ,വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സിബി കെ എ,വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഇ സി റോയി,ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കെ കെ ഗോപി,പഞ്ചായത്ത് മെമ്പർമാരായ ജോഷി പൊട്ടയ്ക്കൽ,ഡെയ്‌സി ജോയി,മുൻ പഞ്ചായത്ത് മെമ്പർ സി പി അബ്ദുൾ കരീം,എച്ച് എം ജിജിമോൾ എം ഇ,റിട്ടയർഡ് ഹെഡ്‌മിസ്ട്രസ് സീബ എം എസ്,കുട്ടമ്പുഴ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് കെ കെ ശിവൻ,പൂർവ്വ വിദ്യാർത്ഥി സംഘടന ചെയർമാൻ ശിവൻ ആലുങ്കൽ,സ്റ്റാഫ് സെക്രട്ടറി ആഷ റ്റി എം,പി ടി എ പ്രസിഡന്റ് സുനിൽ പി കെ,എം പി റ്റി എ ചെയർപേഴ്സൺ സുനിത ബിജു,സ്കൂൾ ലീഡർ സഞ്ജയ് ബിജു,സ്കൂൾ അധ്യാപകർ,രക്ഷിതാക്കൾ,കുട്ടികൾ എന്നിവർ പങ്കെടുത്തു.
