കുട്ടമ്പുഴ : കോവിഡ് 19 കുട്ടമ്പുഴ പഞ്ചായത്തിൽ കൂടി വരുന്ന സാഹചര്യത്തിൽ യുവ ആർട്സ് & സ്പോർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ കുട്ടമ്പുഴ ടൗണും പരിസരപ്രദേശങ്ങളും അണുനശികരണം നടത്തി. ക്ലബ്ബ് പ്രസിഡന്റ് സിബി കെ എ യുടെ നേതൃത്വത്തിൽ യുവ ജൂനിയേഴ്സ് കമ്മറ്റിയംഗങ്ങളായ അക്ഷയ് ജെയിംസ്, ബെബറ്റോ സാവി, വ്യാപാരി അംഗങ്ങൾ പോലിസ് അധികൃതർ എന്നിവരും പങ്കെടുത്തു.
