Connect with us

Hi, what are you looking for?

NEWS

കാട്ടുപോത്തിന്റെ ആക്രമണത്തിൽ മരണമടഞ്ഞ കുടുംബത്തിനുള്ള ധനസഹായത്തിന്റെ ആദ്യ ഗഡു കൈമാറി.

 

കോതമംഗലം : കുട്ടമ്പുഴയിൽ കഴിഞ്ഞ തിങ്കളാഴ്ച (06.03.2023) കാട്ടുപോത്തിന്റെ ആക്രമണത്തിൽ മരണമടഞ്ഞ ഉറിയംപെട്ടി സ്വദേശി പൊന്നപ്പൻ ചിന്നസ്വാമിയുടെ കുടുംബത്തിനുള്ള സർക്കാർ ധന സഹായം കൈമാറി.ആദ്യ ഗഡുവായ അഞ്ച് ലക്ഷം രൂപയുടെ ചെക്ക് ചിന്നസ്വാമിയുടെ മക്കൾക്ക് ആന്റണി ജോൺ എം എൽ എ കൈമാറി.ധനസഹായത്തിന്റെ അവശേഷിക്കുന്ന അഞ്ച് ലക്ഷം രൂപ കൂടി അടിയന്തിരമായി നൽകുമെന്ന് എം എൽ എ പറഞ്ഞു.ചടങ്ങിൽ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കാന്തി വെള്ളക്കയ്യൻ അധ്യക്ഷത വഹിച്ചു.ബ്ലോക്ക് പഞ്ചായത്ത്‌ മെമ്പർ കെ കെ ഗോപി,പഞ്ചായത്ത്‌ മെമ്പർ ഡെയ്‌സി ജോയി,ഗോപി ബദറൻ,റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ ബിനിഷ് കുമാർ റ്റി റ്റി,ഡെപ്യൂട്ടി റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ കൃഷ്ണകുമാർ,കെ റ്റി പൊന്നച്ചൻ എന്നിവർ പങ്കെടുത്തു.യോഗത്തിൽ അനുശോചനം രേഖപ്പെടുത്തി.

You May Also Like

NEWS

കോതമംഗലം : ഇഞ്ചത്തൊട്ടി പ്രദേശത്ത് വന്യമൃഗ ശല്യം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ ഇഞ്ചത്തൊട്ടി സെക്ഷൻ ഓഫീസിന് അത്യാധുനിക സൗകര്യമുള്ള പുതിയ വാഹനം കൈമാറി. ഇഞ്ചത്തൊട്ടിയിൽ വച്ചു നടന്ന ചടങ്ങിൽ ആന്റണി ജോൺ എം...

NEWS

കോതമംഗലം : ചേലാട് അന്താരാഷ്ട്ര സ്റ്റേഡിയം നിർമ്മാണത്തിന്റെ പുതിയ ടെണ്ടർ ക്ഷണിക്കാൻ കിറ്റ്കോയ്ക്ക് നിർദ്ദേശം നൽകിയതായി കായിക വകുപ്പ് മന്ത്രി വി അബ്ദുറഹിമാൻ നിയമസഭയിൽ അറിയിച്ചു. ആന്റണി ജോൺ എംഎൽഎയുടെ ചോദ്യത്തിനു മറുപടി...

NEWS

കോതമംഗലം : തട്ടേക്കാട് പക്ഷിസങ്കേതത്തിൽ നിന്നും ജനവാസമേഖലകളെ പൂർണമായും ഒഴിവാക്കണമെന്ന സംസ്ഥാന സര്‍ക്കാരിന്റെയും സംസ്ഥാന വന്യജീവി ബോര്‍ഡിന്റെയും ശുപാര്‍ശ കേന്ദ്ര വന്യജീവി ബോര്‍ഡ് തത്വത്തില്‍ അംഗീകരിച്ചതായി ആന്റണി ജോൺ എം എൽ എ...

NEWS

കോതമംഗലം : തട്ടേക്കാട് പക്ഷി സങ്കേതത്തിൽ നിന്ന് ജനവാസ മേഖലയെ പൂർണ്ണമായും ഒഴിവാക്കാൻ കേന്ദ്രസർക്കാരിനോട് വീണ്ടും ആവശ്യപ്പെടും. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ഇന്ന് ചേർന്ന സംസ്ഥാന വന്യജീവി ബോർഡ് യോഗത്തിലാണ് തീരുമാനം...

error: Content is protected !!