കോതമംഗലം: കുട്ടമ്പുഴ പഞ്ചായത്തിലെ വടാട്ടുപാറ ഗവൺമെൻ്റ് ഹൈസ്കൂളിൽ നിർമ്മിക്കുന്ന സാനിട്ടറി കോപ്ലക്സിൻ്റ നിർമ്മാണ ഉദ്ഘാടനം ആൻ്റണി ജോൺ എം എൽ എ നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് റഷീദ സലിം അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ പഞ്ചായത്ത് പ്രസിഡൻ്റ് സന്ധ്യാ ലാലു, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ശാന്തമ്മ പയസ്,പഞ്ചായത്ത് മെമ്പർമാരായ ഉഷ അയ്യംപിള്ള,വിജയമ്മ ഗോപി,ബിൻസി മോഹനൻ,ലിസി ആൻ്റണി,പി ടി എ പ്രസിഡൻ്റ് സജി തോമസ് ഇടയാടി,എസ് എം റ്റി ചെയർമാൻ റ്റി പി രാജൻ,ജെസി ജോയി,എച്ച് എം ശ്രീകലാ ദേവി എന്നിവർ പങ്കെടുത്തു.
