കോതമംഗലം : കുട്ടമ്പുഴ പഞ്ചായത്തിന്റെ കിഴക്കന്‍ മേഖലയില്‍ കനത്തമഴയില്‍ ഉരുള്‍പൊട്ടി. മാമലക്കണ്ടത്തും ഉരുളന്‍തണ്ണിയിലും വനത്തിലാണ് ഉരുള്‍പൊട്ടിയത് എന്നാണ് നിഗമനം. സമീപപ്രദേശങ്ങളിലെ മൂന്ന് വീടുകളില്‍ വെള്ളം കയറി. ഉരുളൻതണ്ണി, ഒന്നാംപാറ, മൂന്നാംബ്ലോക്ക്, ആറാം ബ്ലോക്ക്, കിണാച്ചേരി ,അട്ടിക്കുളം ,പിണവൂർ കുടി, ആനന്ദൻ കുടി, ഭാഗത്തിന് മുകളിൽ ഉൾവനത്തിൽ ഉരുൾപൊട്ടിയതായി സ്ഥിരീകരിക്കാത്ത റിപ്പോർട്ട് ഉണ്ട്.
ഉരുളന്‍തണ്ണിയില്‍ രക്ഷാപ്രവര്‍ത്തനത്തിന് എത്തിയ ഫയര്‍ഫോഴ്സ് വാഹനം വെള്ളത്തില്‍ മുങ്ങുകയും ചെയ്‌തു. കുട്ടമ്പുഴ മേഖലയിൽ ഉച്ചമുതൽ തുടങ്ങിയ കനത്ത മഴയാണ് ഇപ്പോൾ വെള്ളപ്പൊക്കത്തിന് വഴിതെളിച്ചിരിക്കുന്നത്. ഉരുളന്‍തണ്ണി,പൂയംകുട്ടി പുഴകളില്‍ ജലനിരപ്പ് വന്‍തോതില്‍ ഉയരുകയും ചെയ്‌തു .
പിണവുർ കുടി ആനന്തം കുടിയിൽ താമസക്കാരായ പൂവാത്താനിക്കൽ ഹനീഷ്, കാക്കാക്കുടിയിൽ ഷാജി, കല്ലാപ്ലാക്കൽ ശശി എന്നിവരുടെ വിടുകളിലാണ് വെള്ളം കയറിയത്.വിവരമറിഞ്ഞ് കോതമംഗലത്തു നിന്ന് അഗ് നി രക്ഷാ സേന എത്തിയെങ്കിലും, കനത്ത മഴവെള്ളപാച്ചിലിൽ ഇവരുടെ വാഹ്നത്തിൽ വെള്ളം കയറിയതിനെ തുടർന്ന് എഞ്ചിൻ പണിമുടക്കി.
മണിക്കുറുകൾ നീണ്ടു നിന്ന കനത്ത മഴയിൽ പൂയംകുട്ടി പുഴയിലേക്ക് ഒഴുകി എത്തുന്ന ആനന്തം കുടി തോട്ടിലേവെള്ളത്തിൻ്റെ അളവ് കൂടുകയാണ്. ഉരുൾ പൊട്ടലും, വെള്ളപൊക്കവും, കാട്ടാന ശല്യവും, കൊറോണ ഭീതിയും ഒക്കെ യായി കുട്ടംപുഴ നിവാസികളുടെ ആശങ്കയെറുകയാണ്.