കുട്ടമ്പുഴ : കാട്ടാനയുടെ ആക്രമണത്തിൽ പിണവൂർകുടി സ്വദേശി മണ്ണാത്തിപാറക്കൽ ബാലന് ഗുരുതരമായി പരിക്ക് പറ്റി. ഉരുളൻത്തണ്ണിയിൽ നിന്നും പിണവൂർക്കുടിക്ക് പോകുമ്പോൾ വേലപ്പൻ മുത്ത് മാടത്തിന്റെ അടുത്ത് വെച്ചായിരുന്നു കാട്ടാനയുടെ അപ്രതീക്ഷിതമായ ആക്രമണം ഉണ്ടായത്. ഉടനെത്തന്നെ നാട്ടുകാർ 108 ആംബുലൻസിൽ വിവരം അറിയിക്കുകയും, പരിക്ക് ഗുരുതരമായതിനെത്തുടർന്ന് കോട്ടയം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയിരിക്കുകയുമാണ്. വന്യജീവികളുടെ ആക്രമണം തടയുന്നതിൽ അധികാരികളുടെ ഭാഗത്തുനിന്നും നടപടികൾ ഉണ്ടാകുന്നില്ല എന്ന് ആരോപിച്ചുകൊണ്ട് നാട്ടുകാർ ഉരുളൻത്തണ്ണി ഫോറെസ്റ്റ് സ്റ്റേഷൻ ഉപരോധിക്കുകയാണ്.

You must be logged in to post a comment Login