കുട്ടമ്പുഴ : കാട്ടാനയുടെ ആക്രമണത്തിൽ പിണവൂർകുടി സ്വദേശി മണ്ണാത്തിപാറക്കൽ ബാലന് ഗുരുതരമായി പരിക്ക് പറ്റി. ഉരുളൻത്തണ്ണിയിൽ നിന്നും പിണവൂർക്കുടിക്ക് പോകുമ്പോൾ വേലപ്പൻ മുത്ത് മാടത്തിന്റെ അടുത്ത് വെച്ചായിരുന്നു കാട്ടാനയുടെ അപ്രതീക്ഷിതമായ ആക്രമണം ഉണ്ടായത്. ഉടനെത്തന്നെ നാട്ടുകാർ 108 ആംബുലൻസിൽ വിവരം അറിയിക്കുകയും, പരിക്ക് ഗുരുതരമായതിനെത്തുടർന്ന് കോട്ടയം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയിരിക്കുകയുമാണ്. വന്യജീവികളുടെ ആക്രമണം തടയുന്നതിൽ അധികാരികളുടെ ഭാഗത്തുനിന്നും നടപടികൾ ഉണ്ടാകുന്നില്ല എന്ന് ആരോപിച്ചുകൊണ്ട് നാട്ടുകാർ ഉരുളൻത്തണ്ണി ഫോറെസ്റ്റ് സ്റ്റേഷൻ ഉപരോധിക്കുകയാണ്.
You May Also Like
NEWS
കുട്ടമ്പുഴ : മാമലക്കണ്ടത്തെ മുനിപ്പാറയിലെ മലയിടുക്കില്‍ പ്രവര്‍ത്തിച്ചിരുന്ന വാറ്റു കേന്ദ്രം കുട്ടമ്പുഴ എക്സൈസ് പാര്‍ട്ടിയും എറണാകുളം ഐ ബി യും ചേര്‍ന്ന് നശിപ്പിച്ചു. ഓണക്കാലത്തേക്ക് ചാരായം വാറ്റുന്നതിനായി തയ്യാറാക്കി വച്ചിരുന്ന 350 ലിറ്റര്‍...
CHUTTUVATTOM
കുട്ടമ്പുഴ : ഉരുളൻതണ്ണിയിലെ വളരെ പ്രായമേറിയവർക്ക് 3 പേർക്ക് പട്ടയം കിട്ടാകനി. കുട്ടമ്പുഴ ഗ്രാമ പഞ്ചായത്തിൽ ഒന്നാം പാറ ഭാഗത്ത് 54 വർഷം മുൻപ് താമസം തുടങ്ങിയതും BPL ലിസ്റ്റിൽ ഉൾപ്പെട്ടു വരുന്നതും...
NEWS
കോതമംഗലം :- കനത്ത മഴയിൽ റോഡ് തകർന്നതിനാൽ രോഗിയായ വീട്ടമ്മയെ വീട്ടിലെത്തിച്ചത് രണ്ട് കിലോമീറ്റർ ദൂരം ചുമന്ന്; കുട്ടമ്പുഴ പഞ്ചായത്തിലെ തേര ആദിവാസി ഊരിൽ കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്. തുടർച്ചയായ കനത്ത...
NEWS
കോതമംഗലം : കഴിഞ്ഞ ദിവസങ്ങളിൽ മാമലക്കണ്ടത്ത് കടുവയുടെ സാന്നിധ്യം കണ്ട പ്രദേശങ്ങളിൽ കൂടുതൽ നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കുന്നതിനും തുടർച്ചയിൽ കൂട് സ്ഥാപിക്കാനും തീരുമാനം. മാമലക്കണ്ടത്ത് താലിപ്പാറ, ചാമപ്പാറ, കാര്യാട് എന്നീ പ്രദേശങ്ങളിലാണ് കഴിഞ്ഞ...
You must be logged in to post a comment Login