കുട്ടമ്പുഴ-: യൂ എൻ ഡി പി ഹരിത കേരളം മിഷൻ ഐ എച് ആർ എം എൽ പദ്ധതിയുടെ ഭാഗമായി കേരള യൂണിവേഴ്സിറ്റി ഓഫ് ഫിഷറീസ് ആൻഡ് ഓഷൻ സ്റ്റഡീസ് (കുഫോസ്) മുഖേന കുട്ടമ്പുഴ ഗ്രാമ പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ മത്സ്യ കുഞ്ഞുങ്ങളുടെയും പടുതാകുളത്തിലെ മത്സ്യകൃഷിക്കുള്ള സാമഗ്രികളുടെ വിതരണ പരിപാടി കുട്ടമ്പുഴ ട്രൈബൽ ഷെൽട്ടറിൽ വച്ച്നടന്നു. മത്സ്യവിത്ത് വിതരണ ഉദ്ഘാടനം പ്രൊഫ. (ഡോ.) ദേവിക പിള്ള, കുഫോസ്, ഗവേഷണ വിഭാഗം ഡയറക്ടർ നിർവഹിച്ചു. പടുതാകുള മത്സ്യകൃഷി സാമഗ്രി വിതരണ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡൻ്റ് കാന്തി വെള്ളക്കയ്യൻ നിർവഹിച്ചു.
വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ, സിബി കെ എ അധ്യക്ഷസ്ഥാവഹിച്ചു. മെമ്പർമാരായ ഡെയ്സി ജോയി, മേരി കുര്യാക്കോസ്, സൽമ പരീദ്, ശ്രീജ ബിജു എന്നിവർ ആശംസകൾ പറഞ്ഞു.ശിൽപ പി, യു എൻ പി ഡി പി കോഡിനേറ്റർ സ്വാഗതം പറഞ്ഞ ചടങ്ങിൽ ഡോ. അൻവർ അലി പി എച്ച് എച്ച്, കുഫോസ്-യു എൻ ഡി പി പി പ്രൊജക്റ്റ് പ്രിൻസിപ്പൽ ഇൻവെസ്റ്റിഗേറ്റർ നന്ദി പറഞ്ഞു. 250 ൽ അധികം കർഷകരിലേക്ക് നാടൻ കുറുവ വിത്തിനങ്ങൾ എത്തിക്കുവാൻ ഇതിനോടകം സാധിച്ചിട്ടുണ്ട്.പിണവൂർകുടി, വെള്ളാരംകുത്ത്, മാമലക്കണ്ടം,താളും കണ്ടം എന്നീ മേഖലകളിൽനിന്നും തിരഞ്ഞെടുക്കപ്പെട്ട 11 എസ് ടി അംഗങ്ങളാണ് മാതൃക കുളങ്ങൾ ഒരുക്കുന്നത്.