കോതമംഗലം : കിഫ്ബി ഫണ്ട് – 21 കോടി 32 ലക്ഷം രൂപ ചെലവഴിച്ച് ആധുനിക നിലവാരത്തിൽ നവീകരിച്ച തട്ടേക്കാട് – കുട്ടമ്പുഴ റോഡ് പൊതുമരാമത്ത് വകുപ്പ് മന്ത്രി അഡ്വ. പി എ മുഹമ്മദ് റിയാസ് നാടിന് സമർപ്പിച്ചു. ആന്റണി ജോൺ എം എൽ എ അധ്യക്ഷത വഹിച്ചു.കോതമംഗലം നിരത്ത് ഉപവിഭാഗം അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ സിന്റോ വി പി റിപ്പോർട്ട് അവതരിപ്പിച്ചു.പഞ്ചായത്ത് പ്രസിഡന്റ് കാന്തി വെള്ളക്കയ്യൻ,ജില്ലാ പഞ്ചായത്ത് മെമ്പർ കെ കെ ദാനി,ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കെ കെ ഗോപി,പഞ്ചായത്ത് മെമ്പർമാരായ ആലീസ് സിബി,ഷീല രാജീവ്,ഫോറസ്റ്റ് ഇൻഡസ്ട്രീസ് ട്രാവൻകൂർ ചെയർമാൻ ആർ അനിൽകുമാർ,യുവജനക്ഷേമ ബോർഡ് വൈസ് ചെയർമാൻ എസ് സതീഷ്,മീറ്റ് പ്രോഡക്റ്റ് ഓഫ് ഇന്ത്യ ചെയർമാൻ ഇ കെ ശിവൻ,വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളായ കെ എ ജോയി,എബി എബ്രഹാം,പി റ്റി ബെന്നി,എൻ സി ചെറിയാൻ,അഡ്വക്കേറ്റ് സൂരജ് മലയിൽ,എ റ്റി പൗലോസ്,ബാബു പോൾ,ഇ എം മൈക്കിൾ,ബേബി പൗലോസ്,പി കെ മൊയ്തു,രമേഷ് സോമരാജൻ,തോമസ് ടി ജോസഫ്,മനോജ് ഗോപി എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
മുവാറ്റുപുഴ നിരത്ത് വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയർ സിന്ധു പോൾ സ്വാഗതവും കോതമംഗലം നിരത്ത് വിഭാഗം അസിസ്റ്റന്റ് എൻജിനീയർ അരുൺ എം എസ് കൃതജ്ഞതയും പറഞ്ഞു.