കുട്ടമ്പുഴ : തട്ടേക്കാട് എട്ടാം മൈലിൽ കുടി വെള്ള ക്ഷാമം രൂക്ഷം. വാട്ടർ അതോറിട്ടിയുടെ അനാസ്ഥ മൂലമാണ് ഉപഭോക്താക്കൾ ബുദ്ധിമുട്ടിൽ ആയിരിക്കുന്നത്. ഒരാഴ്ചയോളമായി പ്രദേശത്തു കുടി വെള്ളം കിട്ടാതായിട്ടെന്ന് പ്രദേശവാസികൾ പറയുന്നു. പ്രദേശത്തു റോഡ് പണിയും നടക്കുന്നുന്നത് കൊണ്ട് പമ്പിങ്ങിന് തടസം സൃഷ്ടിക്കുന്നു എന്നാ ആക്ഷേപവും ഉണ്ട്. സമീപത്തുകൂടി പെരിയാർ നദി ഒഴികിയിട്ടാണ് പ്രദേശവാസികൾക്ക് ഈ ദുർഗതി. ജല വകുപ്പ് ഉദ്യോഗസ്ഥർ എത്രെയും വേഗം കുടിവെള്ളത്തിനു ശാശ്വത പരിഹാരം കാണണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
