കുട്ടമ്പുഴ: താളുംകണ്ടം ആട് ഗ്രാമം പദ്ധതി നടപ്പാക്കി. കുട്ടമ്പുഴ ഗ്രാമപഞ്ചായത്ത് 2023 24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി താളുംകണ്ടം ആദിവാസി കുടീയിലെ 30 കുടുംബങ്ങൾക്ക് 2 ആട് വിതമാണ്,ആട് ഗ്രാമം പദ്ധതി നടപ്പാക്കി. വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സിബി കെ എ,അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കാന്തി വെള്ളക്കയ്യൻ ആട് ഗ്രാമം പദ്ധതി ഉദ്ഘാടനം ചെയ്തു. പദ്ധതി വിഹിതം 7 ലക്ഷം രൂപ ചെലവഴിച്ചാണ് ആട് ഗ്രാമം പദ്ധതി നടപ്പാക്കിയത് . വാർഡ് മെമ്പർ ബിൻസി മോഹനൻ സ്വാഗതം ആശംസിച്ചു. ഊരു മൂപ്പൻ രാജപ്പൻ, പ്രമോട്ടർ രമ്യ, ആശാവർക്കർ ചന്ദ്രിക, വെറ്റിനറി ജീവനക്കാർ സാജു, സനോജ്, എന്നിവർ ആടു വിതരണത്തിന് നേതൃത്വം നൽകി.
