Connect with us

Hi, what are you looking for?

EDITORS CHOICE

അതി ജീവന പോരാട്ടത്തിൽ കാടിന്റെ മക്കളായ അനുവിനും, ശ്യാമക്കും നൂറുമേനി; കുട്ടമ്പുഴയിലെ ആദിവാസി ഊരുകൾക്കിത് അഭിമാന നിമിഷം.

കോതമംഗലം : അതിജീവനത്തിന്റെ പോരാട്ടത്തിൽ എസ് എസ് എൽ സി ക്ക് നൂറു മേനി വിജയം കരസ്ഥമാക്കിയ രണ്ട് കാടിന്റെ മക്കൾ ഉണ്ട് കുട്ടമ്പുഴയിൽ. എല്ലാ വിഷയത്തിനും ഫുൾ എ പ്ലസ് വാങ്ങി ആദിവാസി ഊരുകൾക്ക് അഭിമാന മായിരിക്കുകയാണ് ഈ മിടുക്കികൾ. തൃശൂർ ജില്ലയിലെ ചാലക്കുടി മോഡൽ റസിഡൻഷ്യൽ സ്കൂളിൽ നിന്നും എസ് എസ് എൽ സി പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ കുട്ടമ്പുഴ പഞ്ചായത്തിലെ വാരിയം കോളനിയിലെ എം അനുവും പിണവൂർക്കുടി കോളനിയിലെ ശ്യാമ മനുവും ആണ് ആ കുട്ടി താരങ്ങൾ.

പ്രതിസന്ധികളോട് പടവെട്ടിയാണ് ഇവർ ഈ തിളക്കമാർന്ന വിജയം കരസ്ഥമാക്കിയത്. ഇവരെ കൂടാതെ 9 വിഷയങ്ങൾക്കും എ പ്ലസ് നേടിയ താളുംകണ്ടം കോളനിയിലെ എസ് ശ്രുതിയുടെയും, 8 എ പ്ലസ് വീതം നേടിയ പന്തപ്ര കോളനിയിലെ ആര്യ ശിവൻ, ഉറിയംപെട്ടി കോളനിയിലെ ശാരിക ശശി എന്നിവരുടെയും നേട്ടങ്ങളും ഏറെ തിളക്കമാർന്നതാണ്. ഈ സ്കൂളിലെ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ ആറ് കുട്ടികളിൽ പട്ടിക വർഗ്ഗ വിഭാഗത്തിൽ പെടുന്ന രണ്ട് കുട്ടികളും എറണാകുളം ജില്ലയിലെ കുട്ടമ്പുഴ പഞ്ചായത്തിലെ കോളനികളിൽ നിന്നും ഉള്ളവരാണ് എന്നതും അഭിമാനകരമാണ്. വൈദ്യുതി പോലും എത്താത്ത വാരിയം കോളനിയിൽ പട്ടിക വർഗ്ഗ വികസന വകുപ്പ് മുൻകൈയെടുത്ത് സ്പോൺസർഷിപ്പിലൂടെ സോളാർ സംവിധാനം ഉപയോഗിച്ച് ടീവി, ഡി ടി ച് (ഡിഷ്‌ ടി വി ) എന്നിവ സ്ഥാപിച്ച് താൽക്കാലികമായി തയ്യാറാക്കിയ ഓൺലൈൻ ക്ലാസിലെ സൗകര്യം പ്രയോജനപ്പെടുത്തിയാണ് അനു ഈ മികച്ച നേട്ടം കൈവരിച്ചത്.

കുട്ടമ്പുഴയിൽ നിന്നും 25 കിലോമീറ്റർ അകലെ കാനന പാതയിലൂടെ 19 കിലോമീറ്റർ ദുർഘടമായ പാതയിലൂടെ സഞ്ചരിച്ചാൽ മാത്രമാണ് വാരിയം കോളനിയിൽ എത്തുവാൻ കഴിയൂ. ശ്യാമ, ശ്രുതി, ശാരിക എന്നിവരും ഇപ്രകാരം താൽക്കാലികമായി സ്പോൺസർഷിപ്പിലൂടെ തയ്യാറാക്കിയ ഓൺലൈൻ പഠന സൗകര്യം പ്രയോജനപ്പെടുത്തിയിരുന്നു. ശ്യാമക്ക് സ്കൂളിലെ കൗൺസലർ ആയിരുന്ന ബെറ്റി ടീച്ചർ ഒരു പുതിയ മൊബൈൽ ഫോൺ പഠനാവശ്യത്തിന് നൽകിയിരുന്നു. കൂടാതെ ശ്യാമ പിണവൂർക്കുടി കോളനിയിൽ പട്ടിക ജാതി വകുപ്പ് നടത്തുന്ന സാമൂഹ്യ പഠനമുറിയിലെ സൗകര്യവും പ്രയോജനപ്പെടുത്തിയിരുന്നു.

അനു സംസ്ഥാന കായിക മേളയിൽ 200, 800 മീറ്റർ ഓട്ട മത്സരത്തിൽ യഥാക്രമം 2, 3 സ്ഥാനം നേടിയ താരം കൂടിയാണ്. റവന്യൂ ജില്ലാ അത്ലറ്റിക് മീറ്റിൽ ചാമ്പ്യനും ആയിരുന്നു.കുട്ടമ്പുഴ വാരിയം ആദിവാസി ഊരിലെ മാരിമണിയുടെയും, വീരമ്മയുടെയും മകളാണ്. മികച്ച വിജയം നേടിയ എല്ലാ കുട്ടികളേയും ട്രൈബൽ ഡെവലൊപ്മെന്റ് ഓഫീസർ ജി അനിൽകുമാർ അഭിനന്ദിച്ചു.

You May Also Like

NEWS

കുട്ടമ്പുഴ : മാമലക്കണ്ടത്തെ മുനിപ്പാറയിലെ മലയിടുക്കില്‍ പ്രവര്‍ത്തിച്ചിരുന്ന വാറ്റു കേന്ദ്രം കുട്ടമ്പുഴ എക്സൈസ് പാര്‍ട്ടിയും എറണാകുളം ഐ ബി യും ചേര്‍ന്ന് നശിപ്പിച്ചു. ഓണക്കാലത്തേക്ക് ചാരായം വാറ്റുന്നതിനായി തയ്യാറാക്കി വച്ചിരുന്ന 350 ലിറ്റര്‍...

CHUTTUVATTOM

കുട്ടമ്പുഴ : ഉരുളൻതണ്ണിയിലെ വളരെ പ്രായമേറിയവർക്ക് 3 പേർക്ക് പട്ടയം കിട്ടാകനി. കുട്ടമ്പുഴ ഗ്രാമ പഞ്ചായത്തിൽ ഒന്നാം പാറ ഭാഗത്ത് 54 വർഷം മുൻപ് താമസം തുടങ്ങിയതും BPL ലിസ്റ്റിൽ ഉൾപ്പെട്ടു വരുന്നതും...

NEWS

കോതമംഗലം :- കനത്ത മഴയിൽ റോഡ് തകർന്നതിനാൽ രോഗിയായ വീട്ടമ്മയെ വീട്ടിലെത്തിച്ചത് രണ്ട് കിലോമീറ്റർ ദൂരം ചുമന്ന്; കുട്ടമ്പുഴ പഞ്ചായത്തിലെ തേര ആദിവാസി ഊരിൽ കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്. തുടർച്ചയായ കനത്ത...

NEWS

കോതമംഗലം : കഴിഞ്ഞ ദിവസങ്ങളിൽ മാമലക്കണ്ടത്ത് കടുവയുടെ സാന്നിധ്യം കണ്ട പ്രദേശങ്ങളിൽ കൂടുതൽ നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കുന്നതിനും തുടർച്ചയിൽ കൂട് സ്ഥാപിക്കാനും തീരുമാനം. മാമലക്കണ്ടത്ത് താലിപ്പാറ, ചാമപ്പാറ, കാര്യാട് എന്നീ പ്രദേശങ്ങളിലാണ് കഴിഞ്ഞ...

CHUTTUVATTOM

കുട്ടമ്പുഴ: താളുംകണ്ടം ആട് ഗ്രാമം പദ്ധതി നടപ്പാക്കി. കുട്ടമ്പുഴ ഗ്രാമപഞ്ചായത്ത് 2023 24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി താളുംകണ്ടം ആദിവാസി കുടീയിലെ 30 കുടുംബങ്ങൾക്ക് 2 ആട് വിതമാണ്,ആട് ഗ്രാമം പദ്ധതി നടപ്പാക്കി....

NEWS

കോതമംഗലം :- പൂയംകുട്ടിക്കു സമീപം വെള്ളാരംകുത്തിൽ കാട്ടാനക്കൂട്ടം വീടു തകർത്തു; ഇന്ന് പുലർച്ചെ മൂന്ന് മണിക്കായിരുന്നു സംഭവം. കുട്ടമ്പുഴ പഞ്ചായത്തിലെ വെള്ളാരംകുത്ത് മുകൾ ഭാഗത്ത് താമസിക്കുന്ന രാമചന്ദ്രൻ – ശാരദ ദമ്പതികളുടെ വീടാണ്...

NEWS

കുട്ടമ്പുഴ : ഹൈക്കോടതിയെ വെല്ലുവിളിച്ച് മൂന്നാർ ഡി എഫ് ഒ.ഹൈക്കോടതി വിധി ഉണ്ടെങ്കിലും മലയോര ഹൈവേയിലൂടെ എളബ്ലാശ്ശേരി കുറത്തിക്കുടി വഴിയാത്ര ചെയ്യുന്നവരെ ചെക്ക് പോസ്റ്റിൽ തടയുമെന്ന് മൂന്നാർ ഡി എഫ് ഒ. മലയോര...

NEWS

കോതമംഗലം :- മാമലക്കണ്ടത്ത് പശുക്കളെ തൊഴുത്തിൽ ദുരൂഹ സാഹചര്യത്തിൽ ചത്ത നിലയിൽ കണ്ടെത്തി. ഏലംതാനത്ത് സുജാത സാജു എന്ന കർഷകയുടെ 2 കറവ പശുക്കളാണ് ചത്തത്. ആറ് പശുക്കളാണ് തൊഴുത്തിലുണ്ടായിരുന്നത്. ഒരു പശുവിൻ്റെ...

NEWS

കോതമംഗലം : – പാരിസ്ഥിതിക ഭീഷണി ഉയർത്തുന്ന ഭീമൻ ആഫ്രിക്കൻ ഒച്ചുകളെക്കൊണ്ട് പൊറുതിമുട്ടിയിരിക്കുകയാണ് കുട്ടമ്പുഴ പഞ്ചായത്തിലെ ഉരുളൻതണ്ണി, ക്ണാച്ചേരി പ്രദേശങ്ങൾ. അക്കാറ്റിന ഫൂലിക്ക എന്ന ശാസ്ത്രനാമത്തിൽ അറിയപ്പെടുന്ന ആഫ്രിക്കൻ ഒച്ചുകൾ കൃഷിയിടങ്ങളിലേക്കും, വീടുകളിലേക്കും...

NEWS

കുട്ടമ്പുഴ : വളർത്തു പോത്തിനെ കെട്ടിയിട്ട് മൃഗീയമായി തല്ലി പരിക്കേൽപ്പിച്ചതായി പരാതി. തട്ടേക്കാട് പക്ഷി നിരീക്ഷണ കേന്ദ്രത്തിലെ താൽക്കാലിക ഗൈഡായ രാജീവിന്റെ പോത്തിനെയാണ് നാട്ടുകാരൻ കൂടിയായ വ്യക്തി കെട്ടിയിട്ട് തല്ലി കാലൊടിച്ചിരിക്കുന്നത്. തന്റെ...

NEWS

കോതമംഗലം: – തട്ടേക്കാട്, ഞായപ്പിള്ളി ജുമാ മസ്ജിദിന് സമീപം തേക്കുംകുടിയിൽ ജോയിയുടെ പുരയിടത്തിൽ പുലർച്ചെ യെത്തിയ കാട്ടാനക്കൂട്ടം കൃഷി നശിപ്പച്ചു. തട്ടേക്കാട് – കുട്ടമ്പുഴ റോഡരികിലെ വീടിനു മുൻവശത്ത് കൃഷി ചെയ്തിരുന്ന നിരവധി...

CRIME

കോതമംഗലം: കോതമംഗലത്തിന് സമീപം താമസസ്ഥലത്ത് ഇന്നലെ രാത്രി പോക്സോ കേസിലെ അതിജീവിതയായ ആദിവാസി പെൺകുട്ടി തൂങ്ങി മരിച്ചു. ചൈൽഡ് വെൽഫെയർ കമ്മിറ്റി നിർഭയ വഴി പുനരധിവസിപ്പിച്ച പെൺകുട്ടിയാണ് താമസസ്ഥലത്തെ ബാത്ത് റൂമിൽ ഷാളുപയോഗിച്ച്...

error: Content is protected !!