കുട്ടമ്പുഴ: പൂയംകുട്ടി റൂട്ടിൽ ഓടുന്ന ബസിലെ യാത്രക്കാരനിൽ നിന്നും വിദേശ മദ്യം പിടികൂടി. കൂപ്പാറ സ്വദേശി പുള്ളിപ്പറമ്പിൽ ശ്രീകാന്ത് (26)ൽ നിന്നാണ് മദ്യം പിടികൂടിയത്. ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്കിനു ലഭിച്ച രഹസ്യ വിവരത്തേ തുടർന്ന് സർക്കിൾ ഇൻസ്പെ ക്ടർ മഹേഷ് കുമാർ, ഏ.എസ്.ഐ. അജികുമാർ, എസ്.സി.പി.ഒ.മാരായ സജി, ജോളി,ബോണി , ജയ്മോൻ എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് 8 ലിറ്റർ വിദേശ മദ്യം പിടിച്ചത്. ഇലക്ഷൻ നാളിൽ ആദിവാസി കുടികളിൽ വിതരണത്തിനെത്തിച്ചതായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡു ചെയ്തു.
