കോതമംഗലം : ഫോഴ്‌സ് ഗുർഖ സ്വന്തമാക്കി കുട്ടമ്പുഴ പോലീസ് സ്റ്റേഷൻ. കല്ലും മണ്ണും ചെളിയും മലയും നിറഞ്ഞ ദുർഘട പാതകളിൽ അനായാസം സഞ്ചരിക്കാൻ സാധിക്കുന്ന ഫോഴ്സ് കമ്പനിയുടെ ഗുർഖ വാഹനങ്ങൾ കേരള പൊലീസ് വാങ്ങി. ദുർഘട പ്രദേശങ്ങളിൽ യാത്ര ചെയ്യുന്നതിന് സഹായകരമാകുന്നതാണ് വാഹനമെന്ന് എഡിജിപി മനോജ് എബ്രഹാം വ്യക്തമാക്കി. പൊലീസ് ആസ്ഥാനത്ത് നടന്ന ചടങ്ങിൽ എഡിജിപി മനോജ് എബ്രഹാം, ഫോഴ്സ് കമ്പനി പ്രതിനിധികളിൽ നിന്ന് വാഹനങ്ങൾ ഏറ്റുവാങ്ങി.
46 പൊലീസ് സ്റ്റേഷനുകൾക്ക് വാഹനങ്ങൾ കൈമാറി. അതിൽ ഒരു വാഹനം കുട്ടമ്പുഴ പോലീസ് സ്റ്റേഷൻ ഏറ്റുവാങ്ങി. ഗുർഖ വണ്ടി അടുത്ത ആഴ്ച്ചയോടുകൂടി കുട്ടമ്പുഴ സ്റ്റേഷനിൽ സേവനം ആരംഭിക്കും. ഹൈ റേഞ്ച് മേഖലകൾ, കാടും കാനന പാതകളും നിറഞ്ഞ പോലീസ് സ്റ്റേറ്റെഷനുകൾ , നക്സൽ ബാധിത മേഖലകളിലേക്കുമായാണ് വാഹനങ്ങൾ കൈമാറിയിരിക്കുന്നത്. ഫോര്‍വീല്‍ ഡ്രൈവ് വാഹനത്തില്‍ ആറ് പേര്‍ക്ക് സഞ്ചരിക്കാം. സ്റ്റേറ്റ് പ്ലാന്‍, പോലീസ് നവീകരണ പദ്ധതി എന്നിവ പ്രകാരമുള്ള ഫണ്ട് ഉപയോഗിച്ചാണ് വാഹനങ്ങള്‍ വാങ്ങിയിരിക്കുന്നത്.
2.6 ലീറ്റർ ടി ഡി 2650 എഫ് ഡീസൽ എൻജിന് കരുത്ത് 91 ബി എച്ച് പിയും ടോർക്ക് 250 എൻ എമ്മും നൽകും പുത്തൻ ഗുർഖ. ബെൻസിന്റെ ജി വാഗനെ അടിസ്ഥാനപ്പെടുത്തിയുള്ള രൂപകൽപ്പനയും , മെഴ്സിഡീസ് ജി 28 അഞ്ചു സ്പീഡ് ഗീയർബോക്സ്, ഓഫ് റോഡുകൾക്കായി ഫോർ വീൽ ഡ്രൈവ് ലോ, ഹൈ മോഡുകള്‍, ഡിഫറൻഷ്യൽ ലോക്ക് എന്നിവയുണ്ട്. ഏകദേശം 14 ലക്ഷം രൂപയാണ് വാഹനത്തിന്റെ എക്സ്ഷോറൂം വില.