കുട്ടമ്പുഴ : കഞ്ചാവ് കൃഷി ചെയ്തതിന് പോലിസ് കേസെടുത്തതിനെ തുടർന്ന് മുങ്ങി കണ്ണൂർ, വയനാട് മേഖലകളിൽ ഒളിവിൽ താമസിച്ച് വന്നിരുന്ന കണ്ണുർ വിലക്കാട് സ്വദേശി മോഹനൻ S/O വിശ്വംഭരൻ പള്ളത്തുപറമ്പിൽ എന്നയാളെ കുട്ടമ്പുഴ പോലീസ് കണ്ണൂരിൽ നിന്ന് അറസ്റ്റ് ചെയ്തു. കല്ലേലി മേട് ഭാഗത്തു താമസിച്ചിരുന്ന ഇയാൾക്ക് എതിരെ കേസെടുത്തതിനെ തുടർന്ന് ഒളിവിൽ പോവുകയായിരുന്നു. പോലിസിൻ്റെ നിരന്തരമായ അന്വേഷണത്തെ തുടർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇയാൾക്കെതിരെ തൊടുപുഴ NDPS കോടതിയിൽ നിന്ന് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. കുട്ടമ്പുഴ പോലീസ് ഇൻസ്പെക്ടർ മഹേഷ് കുമാർ കെ എം ൻ്റെ നിർദേശാനുസരണം ASI അനിൽ കുമാർ, സീനിയർ സിവിൽ പോലീസ് ഓഫീസർ നൗഷാദ്, സിവിൽ പോലീസ് ഓഫീസർ അഭിലാഷ് ശിവൻ എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ തൊടുപുഴ കോടതിയിൽ ഹാജറാക്കും.
