- അനന്ദു മുട്ടത്തു മാമലക്കണ്ടം
കുട്ടമ്പുഴ : കോതമംഗലത്തെ ഏറ്റവും വലിയ മലനിരകളിൽ ഒന്നായ പിണവൂർകുടി തേൻനോക്കി മലയിൽ നിന്നുള്ള ഇടമലയാർ ഡാം വ്യൂ സഞ്ചാരികളുടെ മനം കവരുന്നു. കോതമംഗലം താലൂക്കിലെ കുട്ടമ്പുഴ പഞ്ചായത്തിലെ പിണവൂർകുടി ആദിവാസി മേഖലയിലെ തേൻനോക്കിമല ഇഞ്ചത്തൊട്ടിക്കും പിണവൂർകുടിക്കും നടുക്കായാണ് സ്ഥിതി ചെയ്യുന്നത്. പിണവൂർകുടിയിൽ നിന്ന് ഏകദേശം അഞ്ചു കിലോമീറ്റർ വനത്തിലൂടെ ട്രക്കിങ് നടത്തിയാൽ മാത്രമേ തേൻ നോക്കിമലയിൽ എത്തുവാൻ സാധിക്കുകയുള്ളൂ. പിണവൂർകുടിയിൽ നിന്ന് തേൻ നോക്കി മലക്ക് പോകുന്നവഴി ആനത്താര ആയതിനാൽ ചിലപ്പോൾ ആനയെ കാണുവാൻ സാധിക്കും . അട്ടയുടെ ശല്യം കൂടുതലായി ഉള്ള പ്രദേശം കൂടിയായതുകൊണ്ട് ദേഹത്തു കയറുവാൻ സാധ്യത ഉണ്ട്.
മലയുടെ മുകളിൽ എത്തിയാൽ പിണവൂർകുടി, ഉരുളൻതണ്ണി, കുട്ടമ്പുഴ, ഏകദേശം 20 കിലോമീറ്റർ അകലെ ഉള്ള ഇടമലയാർ ഡാം എന്നിവ കാണുവാൻ സാധിക്കും. കൂടാതെ അവിടെ നിന്നും ഒരു കിലോമീറ്റർ കൂടി നടന്നാൽ എറണാകുളം ജില്ലയിലെ തന്നെ ഏറ്റവും വലിയ വെള്ളച്ചാട്ടം എന്ന് വിശേഷിപ്പിക്കാവുന്ന പാൽക്കുളം വെള്ളച്ചാട്ടത്തിനു അടുത്ത് എത്താം. ആരും അറിയാതിരുന്ന പാൽക്കുളം വെള്ളച്ചാട്ടം ജനശ്രദ്ധ ആകർഷിക്കാൻ തുടങ്ങിയിട്ട് കുറച്ചു നാളുകളെ ആയിട്ടുള്ളൂ. കോതമംഗലത്തിന്റെ ഒളിഞ്ഞിരിക്കുന്ന മനോഹര ദൃശ്യ ഭംഗി ആസ്വദിക്കുവാനായി പിണവൂർകുടിയിൽ നിന്നും ലോക്കൽ ഗൈഡ് കിട്ടും. വനം വകുപ്പിന്റെ അനുമതി കൂടി മാത്രമേ തേൻ നോക്കി മലയിലേക്ക് പോകുവാൻ സാധിക്കുകയുള്ളൂ. കൂടുതൽ വിവരങ്ങൾക്ക് 9072497942, 8137020401 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.
You must be logged in to post a comment Login