കോതമംഗലം: കുട്ടമ്പുഴ പിണവൂർകുടി വെളിയത്ത്പറമ്പ് കരയില്‍ വെള്ളംപറ്റ ഓലിക്കല്‍ വീട്ടില്‍ ചന്ദ്രന്‍ മകന്‍ പ്രശാന്തിന്റെ വീട്ടില്‍ നിന്ന് ചാരായം വാറ്റുന്നതിനായി പാകപ്പെടുത്തിയ 50 ലിറ്റര്‍ വാഷും വാറ്റുപകരണങ്ങളും കുട്ടമ്പുഴ എക്‌സൈസ് റേഞ്ച് ഇൻസ്‌പെക്ടർ കെ.എ ഫൈസലും സംഘവും കണ്ടെത്തി നശിപ്പിച്ചു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് വാഷും വാറ്റുപകരണങ്ങളും കണ്ടെടുത്തത്. എക്സൈസ് സംഘത്തെ കണ്ട പ്രതി വനത്തിലേക്ക് ഓടി മറഞ്ഞതായി എക്സൈസ് അധികൃതര്‍ പറഞ്ഞു. പ്രതിക്കായി അന്വേഷണം ഊര്‍ജിതമാക്കി.
