കോതമംഗലം – കുട്ടമ്പുഴ പഞ്ചായത്തിലെ പന്തപ്ര ഉന്നതിയിൽ കാട്ടാന ശല്യം രൂക്ഷമായി. ഇന്ന് പുലർച്ചെ യെത്തിയ ആനകൾ വ്യാപകമായി കൃഷികൾ നശിപ്പിച്ചു. പന്തപ്ര ഉന്നതിയിലെ ഊരുമൂപ്പൻ കുട്ടൻ ഗോപാലൻ, ചെല്ലപ്പൻ, പ്രഭാകരൻ എന്നിവരുടെ കൃഷികളാണ് ആനകൾ നശിപ്പിച്ചത്. വീടിൻ്റെ മുറ്റത്തുവരെയെത്തിയ ആനകൾ നിരവധി തെങ്ങുകളും, വാഴകളുമാണ് ചവിട്ടിമെതിച്ചത്. പതിവായി ഇവിടെ ആനകൾ എത്തുന്നുണ്ടെന്നും ഫെൻസിംഗ് ഉൾപ്പെടെയുള്ള സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തി വന്യമൃഗശല്യത്തിന് ശാശ്വത പരിഹാരം കാണമെന്ന് ഊരുമൂപ്പൻ കുട്ടൻ ഗോപാലൻ പറഞ്ഞു.
