കോതമംഗലം :- കുട്ടമ്പുഴ പഞ്ചായത്തിലെ പന്തപ്ര ആദിവാസി കോളനിയിൽ 885 പാഴ് മരങ്ങൾ മുറിച്ചു നീക്കൽ ആരംഭിച്ചു.2018 ൽ പന്തപ്രയിലെ 67 കുടുംബങ്ങൾക്ക് വനാവകാശ രേഖ കൈമാറിയിരുന്നു. തുടർന്ന് വീട് നിർമ്മിക്കുന്നതിനു വേണ്ടി 15 സെന്റ് സ്ഥലത്തെ പാഴ് മരങ്ങളാണ് ആദ്യഘടത്തിൽ മുറിച്ച് നീക്കുവാൻ ആയിരുന്നത്. എന്നാൽ വീടിന് സമീപത്തായി അപകടകരമായി നിന്നിരുന്ന 900 ത്തോളം പാഴ്മരങ്ങൾ മുറിക്കണമെന്ന് അന്നുമുതലേ ആവശ്യപ്പെട്ടിരുന്നതാണ്. വീടുകൾക്ക് സമീപമായി 100 മീറ്ററോളം ചുറ്റളവിൽ നില്ക്കുന്ന 885 പാഴ്മരങ്ങളാണ് മുറിച്ച് മാറ്റുന്നത്.നിയമ തടസ്സങ്ങളിൽപ്പെട്ട് കിടന്ന ഈ വിഷയം നിയമസഭയിലും ജില്ലാ വികസന സമിതി യോഗങ്ങളിലും എം എൽ എ ഉന്നയിച്ചിരുന്നു.
ആന്റണി ജോൺ MLA യുടെ നേതൃത്വത്തിൽ ജനപ്രതിനിധികൾ അടങ്ങുന്ന സംഘം പന്തപ്രകോളനി സന്ദർശിച്ച് പ്രവർത്തിയുടെ പുരോഗ ഗതി വിലയിരുത്തി. MLA യോടൊപ്പം ജില്ലാ പഞ്ചായത്ത് മെമ്പർ കെ കെ ദാനി,ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കെ കെ ഗോപി,പഞ്ചായത്ത് മെമ്പർ ബിനേഷ് നാരായണൻ,ഊരു മൂപ്പൻ കണ്ണൻ മണി,കാണിക്കാരൻ കുട്ടൻ ഗോപാലൻ എന്നിവരും ഉണ്ടായിരുന്നു.