കുട്ടമ്പുഴ: കുട്ടമ്പുഴ ഗ്രാമപഞ്ചായത്ത് ഭരണാസമിതിയെ അപകീർത്തി പെടുത്താൻ ഇടതുപക്ഷം നടത്തുന്ന വ്യാജ പ്രചരണത്തിനെതിരെ കുട്ടമ്പുഴ കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ രാഷ്ട്രീയ വിശദീകരണ യോഗം നടത്തി. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ബേബി അഗസ്റ്റിന്റെ അദ്യക്ഷതയിൽ ചേർന്ന യോഗം ഡിസിസി ജനറൽ സെക്രട്ടറി PSM സാദിഖ് ഉദ്ഘാടനം ചെയ്തു. കുട്ടമ്പുഴ ഗ്രാമ പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സിബി കെ എ സ്വാഗതം പറഞ്ഞു.

കവളങ്ങാട് കോൺഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡന്റ് CJ എൽദോസ്, ഫ്രാൻസിസ് ചാലിൽ, കോൺഗ്രസ് ബ്ലോക്ക് ജനറൽ സെക്രട്ടറി പീറ്റർ മാത്യു.ജെയിംസ് കൊറമ്പേൽ, മുരളി കുട്ടമ്പുഴ,ജോളി കൂത്താമ്പുറത്തു, പ്രഹ്‌ളാദൻ, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് അഷ്‌ബിൻ ജോസ്, ജോഷി PP, എൽദോസ് ബേബി, സനൂപ് KS,മേരി കുര്യക്കോസ്, സൽമാ പരീത്, PP ജബ്ബാർ, ബേബി പോൾ,ബേസിൽ തേക്കുംകൂടിയിൽ,സണ്ണി കുര്യക്കോസ് സ്വാഗത് പിജി, ജോർജ്കുട്ടി കല്ലറക്കൽ,തങ്കമ്മ PK,എൽദോസ് എന്നിവർ പങ്കെടുത്തു.




























































