കോതമംഗലം : കുട്ടമ്പുഴ പഞ്ചായത്തിൽ പൂയംകൂട്ടി ആറിന് അക്കരെ ആദിവാസി മേഖലയായ കുഞ്ചിപ്പാറയ്ക്ക് അനുവദിച്ച റോഡിന്റെ നിർമാണവുമായി ബന്ധപ്പെട്ടുളള പരിശോധനയ്ക്കായിട്ടാണ് വനം വകുപ്പു തലവനെത്തിയത്. പൂയംകൂട്ടി ആറിലെ ബ്ലാവന കടവു മുതൽ കുഞ്ചിപ്പാറ ആദിവാസി കൂടി വരെയുള്ള 11 കിലോമീറ്റർ വനപാത ഗാതാഗത യോഗ്യമാക്കുന്നതിന് ജില്ലാ പഞ്ചായത്തിൽ നിന്നും 40 ലക്ഷം രൂപ അനുവദിച്ചിരുന്നു. കഴിഞ്ഞ വർഷം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആദിവാസി കുടി സന്ദർശന വേളയിലാണ് സഹായം പ്രഖ്യാപിച്ചത്. വനമധ്യത്തിൽ വഴിയും, വെളിച്ചവുമില്ലാത്ത കുഞ്ചിപ്പാറയിലേക്ക് റോഡു യോഗ്യമാക്കാൻ വനം വകുപ്പായിരുന്നു തടസമായത്.
ബ്ലാവനയിൽ പാലവും കുടിയിലേക്ക് വൈദ്യുതിയും കൂടി സാധ്യമായാൽ മാത്രമേ ആദിവാസികളുടെ പ്രശ്നങ്ങൾ പരിഹരിക്കുകയുള്ളൂ എന്ന് . കഴിഞ്ഞ ദിവസം ഇവിടെ എത്തിയ ദീപക് മിശ്ര സി.സി.എഫ് കാനനപാത നേരിൽ കണ്ട് ആദിവാസികൾക്ക് പുറം ലോകവുമായി ബന്ധപ്പെടുവാനുള്ള ദുരിതം വിലയിരുത്തി. ജില്ലാ പഞ്ചായത്തംഗം സൗമ്യ ശശി, പഞ്ചായത്ത് അംഗങ്ങളായ കാന്തി വെളള കയ്യൻ, അരുൺ ചന്ദ്രൻ, പി.കെ. തങ്കമ്മ, ഫ്രാൻസിസ് ആന്റണി, കെ.എ. സിബി, ഫോറസ്റ്റ് റേഞ്ച് ഓഫീസർ , കാണിക്കാരൻ , പഞ്ചായത്ത് ഓവർ സീയർ എന്നിവർ സംഘത്തോടൊപ്പമുണ്ടായിരുന്നു.
You must be logged in to post a comment Login