Connect with us

Hi, what are you looking for?

NEWS

സിനിമാക്കാരുടെ ഇഷ്ട ലൊക്കേഷനായ കുട്ടമ്പുഴയിൽ ഇക്കോ ടൂറിസം പദ്ധതി നടപ്പിലാക്കുമെന്ന് ടൂറിസം വകുപ്പ് മന്ത്രി.

കോതമംഗലം : കോതമംഗലം മണ്ഡലത്തിൽ കുട്ടമ്പുഴ പഞ്ചായത്തിലെ വിവിധ മേഖലകളിൽ ഇക്കോ ടൂറിസം പദ്ധതി നടപ്പിലാക്കുന്നത് സർക്കാരിന്റെ സജീവ പരിഗണനയിലാണെന്ന് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് നിയമസഭയിൽ വ്യക്തമാക്കി. ഇത് സംബന്ധിച്ച്  ആൻ്റണി ജോൺ എംഎൽഎ ഉന്നയിച്ച നിയമസഭ ചോദ്യത്തിന് മറുപടി പറയുമ്പോഴാണ് ടൂറിസം വകുപ്പ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

കോതമംഗലം മണ്ഡലത്തിലെ കുട്ടമ്പുഴ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ ഉൾപ്പെടുന്ന പിണ്ടിമേട് വെള്ളച്ചാട്ടം,ചാമിക്കുത്ത്,കൊടുംബിരി കുത്ത്,കണ്ടംപാറ,തട്ടേക്കാട് പക്ഷിസങ്കേതം,ക്ണാച്ചേരി,ഭരണിക്കുഴി,ആനക്കയം,ഇടമലയാർ, വൈശാലി ഗുഹ,കൊയ്നിപ്പാറ,കുഞ്ചിക്കുടി,ശൂലമുടി അടക്കമുള്ള സ്വാഭാവിക പ്രകൃതി രമണീയമായ നിരവധി പ്രദേശങ്ങളുണ്ട്. ഈ പ്രദേശങ്ങളിൽ ഇക്കോ ടൂറിസം പദ്ധതി നടപ്പിലാക്കുന്നതിനു വേണ്ട നടപടി സ്വീകരിക്കണമെന്ന് എംഎൽഎ നിയമസഭയിൽ ആവശ്യപ്പെട്ടു.

നിരവധി സൂപ്പർ ഹിറ്റ് സിനിമകളുടെ അടക്കം ലൊക്കേഷന് കൂടി വേദിയായ പ്രസ്തുത സ്ഥലങ്ങളിലേക്ക് സോഷ്യൽ മീഡിയ അടക്കമുള്ള മാധ്യമങ്ങളിൽ കൂടി അറിഞ്ഞ് നിരവധി വിനോദ സഞ്ചാരികൾ എത്തിച്ചേരുന്നുണ്ടെങ്കിലും വനം വകുപ്പ് വിവിധ പ്രദേശങ്ങളിൽ പ്രവേശനം നിരോധിച്ചിരിക്കുന്നത് മൂലവും,അടിസ്ഥാന സൗകര്യങ്ങൾ ഇല്ലാത്തതും,ഈ മേഖലകളിൽ ടൂറിസം പദ്ധതികൾ ഇല്ലാത്തതും മൂലം സഞ്ചാരികൾക്ക് ഈ പ്രദേശങ്ങളുടെ സ്വാഭാവിക ഭംഗി ആസ്വദിക്കുവാൻ കഴിയാത്തത് എംഎൽഎ സഭയുടെ ശ്രദ്ധയിൽപ്പെടുത്തി.ഇവിടെ ഇക്കോ ടൂറിസം പദ്ധതി നടപ്പിലാക്കിയാൽ പ്രദേശത്തിന്റെ വികസനത്തോടൊപ്പം പ്രദേശവാസികൾക്ക് തൊഴിൽ ല്യഭ്യതയും ഉറപ്പുവരുത്താനാകുമെന്നതിനാൽ മേൽ പ്രദേശങ്ങളിൽ ഇക്കോ ടൂറിസം പദ്ധതി നടപ്പിലാക്കുന്നതിനു വേണ്ട നടപടി സ്വീകരിക്കണമെന്നും എംഎൽഎ  ആവശ്യപ്പെട്ടു.

ടി വിഷയത്തിൽ എംഎൽഎയുടെ അഭ്യർത്ഥന പ്രകാരം 2020 ഫെബ്രുവരി നാലിന്  വിനോദ സഞ്ചാര വകുപ്പ് ഉദ്യോഗസ്ഥരും, പഞ്ചായത്ത് അധികൃതരും ചേർന്ന് നിർദ്ദിഷ്ട പദ്ധതി പ്രദേശങ്ങൾ സന്ദർശിക്കുകയും,മേഖലയിലെ വിനോദ സഞ്ചാര സാധ്യതകളെക്കുറിച്ച് ചർച്ച നടത്തുകയും ചെയ്തിരുന്നതായും, ഇക്കോ ടൂറിസം ഉൾപ്പെടെയുള്ള ടൂറിസം സാധ്യതകൾ വിശദമായി പരിശോധിച്ച ശേഷം വനം വകുപ്പുമായി കൂടി സഹകരിച്ച് തുടർ നടപടികൾ സ്വീകരിക്കുമെന്നും ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ്  ആന്റണി ജോൺ എംഎൽഎയെ നിയമ സഭയിൽ അറിയിച്ചു.

You May Also Like

NEWS

കോതമംഗലം : കേരള കോ – ഓപ്പറേറ്റീവ് സർവീസ് പെൻഷനേഴ്സ് അസോസിയേഷന്റെ താലൂക്ക് സമ്മേളനം നടന്നു. കുത്തുകുഴി സർവീസ് സഹകരണ ബാങ്കിന്റെ ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന സമ്മേളനം ആന്റണി ജോൺ എം എൽ...

NEWS

കോതമംഗലം : ഒഴിവാക്കപ്പെട്ടവരുടെ ഭൂരിപക്ഷ കേരളം എന്നവിഷയത്തിൽ കേരളത്തിലെ 111 കർഷക സംഘടനകളുടെ നേതൃത്വത്തിൽ മുവാറ്റുപുഴ നെസ്റ്റിൽ നടന്ന കർഷക മഹാപഞ്ചായത്ത് അവസാനിച്ചു. മെയ് 10, 11 തിയതികളിലായി നടന്ന കർഷക മഹാ...

CRIME

കോതമംഗലം : എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ രാജേഷ് ജോണും സംഘവും കുട്ടമ്പുഴ വില്ലേജിൽ, മാമലകണ്ടം കരയിൽ, കുട്ടമ്പുഴ ഗ്രാമപഞ്ചായത്തിലെ മാമല കണ്ടെത്ത് ഒരു വീട്ടിൽ നിന്നുമാണ് ചാരായം വാറ്റുന്നതിനുള്ള 150 ലിറ്റർ വാഷ്,...

NEWS

കുട്ടമ്പുഴ : ഇന്ദിര ജീവൻ ചാരിറ്റബിൾ ആൻഡ് എഡ്യൂക്കേഷണൽ ഫൗണ്ടേഷൻ സംസ്ഥാനത്തുടനീളം ആയിരം വിദ്യാർത്ഥികൾക്ക് പഠനോപകരണ വിതരണം ചെയ്യുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാനതല ഉദ്ഘാടനം വാരിയം ആദിവാസി സെറ്റിൽമെൻറ് ലെ അമ്പതോളം വിദ്യാർത്ഥികൾക്ക് നൽകി...

NEWS

കോതമംഗലം : വടാട്ടുപാറ അരീക്കാസിറ്റിയിൽ വളർത്തു നായ്ക്കളെ അജ്ഞാത ജീവി കൊലപ്പെടുത്തിയ സാഹചര്യത്തിൽ പ്രദേശത്ത് അടിയന്തര മായി നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കുവാൻ തീരുമാനം.  വട്ടക്കുന്നേൽ വീട്ടിൽ കുഞ്ഞാപ്പുവിന്റെ വീട്ടുമുറ്റത്ത് കെട്ടിയിരുന്ന വളർത്തു നായയെയാണ്...

NEWS

കോതമംഗലം : കോതമംഗലം നിയോജകമണ്ഡലത്തിലെ കഴിഞ്ഞ ഒൻപതു വർഷക്കാലത്തെ വികസന നേട്ടങ്ങളെയും, ക്ഷേമ പ്രവർത്തനങ്ങളെയും ഇകഴ്ത്തി കാണിക്കാനുള്ള കോൺഗ്രസിന്റെ ശ്രമങ്ങളെ ജനങ്ങൾ അർഹിക്കുന്ന അവജ്ഞയോടെ തള്ളി കളയുമെന്ന് ആന്റണി ജോൺ എം എൽ...

NEWS

കോതമംഗലം : ജില്ലാ വികസന സമിതി യോഗത്തിൽ കോതമംഗലത്തെ വിവിധ വിഷയങ്ങൾ ഉന്നയിച്ച് ആന്റണി ജോൺ എംഎൽ എ. കോതമംഗലം മണ്ഡത്തിലെ വിവിധ പഞ്ചായത്തുകളിൽ നേരിടുന്ന വന്യ മൃഗ ശല്യത്തെ പ്രതിരോധിക്കാൻ പ്രഖ്യാപിച്ചിട്ടുള്ള...

NEWS

കോതമംഗലം : ചരിത്ര വസ്തുതകൾ ഉൾക്കൊള്ളുന്ന കലാ പ്രകടങ്ങളെ ഭരണകൂടം ഭയപ്പെടുകയാണ്. എമ്പുരാൻ ഉൾപ്പെടെയുള്ള സിനിമയുടെ അണിയറ പ്രവർത്തകർക്കെതിരെ ഇന്ന് നടക്കുന്ന അക്രമണങ്ങൾ പ്രതിഷേധാർഹമാണെന്നും വ്യവസായ നിയമ വകുപ്പ് മന്ത്രി പി രാജീവ്....

ACCIDENT

കോതമംഗലം: – കോതമംഗലത്തിന് സമീപം ഊഞ്ഞാപ്പാറയിൽ ഇന്ന് പുലർച്ചെയുണ്ടായ വാഹനാപകടത്തിൽ ഒരാൾ മരിച്ചു. പൂയംകുട്ടി, മണികണ്ഠൻചാലിൽ താമസിക്കുന്ന സന്തോഷ് ആണ് മരിച്ചത്. സന്തോഷ് സഞ്ചരിച്ചിരുന്ന സ്കൂട്ടർ ഓട്ടോറിക്ഷയുമായി കൂട്ടിയിടിക്കുകയായിരുന്നു.

SPORTS

പല്ലാരിമംഗലം : കഴിഞ്ഞ ഇരുപത്തിഏഴ് വർഷക്കാലമായി സാമൂഹീക സാംസ്കാരീക ആരോഗ്യ ജീവകാരുണ്യ ശുചീകരണ കലാകായീക മേഖലകളിൽ സജീവ സാന്നിദ്ധ്യമായി പ്രവർത്തിച്ചുവരുന്ന അടിവാട് ഹീറോ യംഗ്സ് ക്ലബ് ആൻഡ് റീഡിങ് റൂമിൻ്റെ ആഭിമുഖ്യത്തിൽ കിടപ്പ്...

NEWS

കോതമംഗലം :കവളങ്ങാട്‌ ഗ്രാമപഞ്ചായത്തില്‍ അള്ളുങ്കൽ കേന്ദ്രമാക്കി പുതിയ റേഷന്‍കട അനുവദിച്ച് ഉത്തരവായതായി ആന്റണി ജോൺ എം എൽ എ അറിയിച്ചു.കവളങ്ങാട്‌ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ്‌ 13-ല്‍ അള്ളുങ്കൽ കേന്ദ്രമാക്കിയാണ് പുതിയ റേഷന്‍കട അനുവദിച്ച്‌ ഉത്തരവായിട്ടുള്ളത്....

NEWS

കോതമംഗലം : ചേലാട് മോഷണം നടന്ന കടകൾ ആന്റണി ജോൺ എം എൽ എ സന്ദർശിച്ചു. കഴിഞ്ഞ ഞായറാഴ്ച രാത്രിയാണ് ചേലാട് ഇരപ്പുങ്കൽ ജംഗ്ഷനിലെ ഒലിവ് ട്രേഡേഴ്സ്, എയ്ഞ്ചൽ ഫാർമ മെഡിക്കൽ സ്റ്റോർ...

error: Content is protected !!