കുട്ടമ്പുഴ : ഒരു ജില്ലയുടെ തന്നെ വിസ്തൃതിയുളള കുട്ടമ്പുഴ പഞ്ചായത്തിൽ ഒന്നിൽ കൂടുതൽ അക്ഷയ സെന്റർ വേണമെന്ന ആവശ്യം ശക്തമാകുന്നു. 17 വാർഡുകളിലായി വേറിട്ടു കിടക്കുന്ന പതിനായിരക്കണക്കിനു ആളുകൾക്ക് ആകെയുള്ളത് ഒരു അക്ഷയ സെന്റർ മാത്രമാണ്. ബഹുഭൂരിപക്ഷം പ്രദേശങ്ങളിലും ഫോണിന് റേഞ്ചില്ലാത്തതിനാൽ ഓൺലൈൻ ചെയ്യേണ്ട ആളുകൾ കടുത്ത ബുദ്ധിമുട്ടിലാണ്. പ്രത്യേകിച്ച് 16 ഓളം ആദിവാസി കുടികളിലുള്ളവർക്ക് 3000 രൂപുതൽ നാലായിരം രൂപ വരെ ചിലവിട്ട് വണ്ടി വിളിച്ചാണ് കുടികളിൽ നിന്നും വിവിധ ആവശ്യങ്ങൾക്കായി പഞ്ചായത്ത് ആസ്ഥാനത്തെ അക്ഷയയിൽ എത്താൻ. വന്നാലോ അന്ന് സൈറ്റ് ഇല്ലന്നും മറ്റും പറഞ്ഞ് മടക്കിവിടുകയുമാണ്. ക്രമാതീതമായ തിരക്കാണ് അക്ഷയയിൽ. അടിസ്ഥാന സൗകര്യം പോലുമില്ലാത്ത സെന്ററിൽ പ്രായാധിക്യമുളളവർ ബുദ്ധിമുട്ടുകയാണ്. ഒരു അക്ഷയ സെന്റർ കൂടി ഉണ്ടെങ്കിലേ ആദിവാസികൾ ഉൾപ്പെടെയുളള വരുടെ പ്രശ്നങ്ങൾക്ക് പരിഹാര മുണ്ടാക്കാൻ കഴിയൂ. അതുപോലെ പോസ്റ്റോഫീസുകളിലും അനുബന്ധ സൗകര്യങ്ങ ഏർപ്പെടുത്തണം. നിരവധി സർക്കാർ സ്ഥാപനങ്ങളള കുട്ടമ്പുഴയിൽ അക്ഷയ സെന്റർ തുടങ്ങാൻ പഞ്ചായത്ത് അടിയന്തിര നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.
