കുട്ടമ്പുഴ : കുട്ടമ്പുഴ പഞ്ചായത്തിലെ മേട്നാപ്പാറ ആദിവാസി കോളനിയിലെ ആദിവാസി സ്ത്രീയുടെ ഇരട്ടക്കുട്ടികളിലൊന്ന് പ്രസവത്തോടെ മരിച്ചു. ഇന്ന് രാവിലെയാണ് സംഭവം. മേട്നാപ്പാറ ആദിവാസി കോളനിയിലെ ബാലൻ – മഞ്ജു ദമ്പതികളുടെ കുഞ്ഞാണ് പ്രസവത്തോടെ മരിച്ചത്. ഇരട്ടകളിലൊന്നിനെ വിദഗ്ദ്ധ ചികിത്സക്കായി കോട്ടയത്തേക്ക് മാറ്റി. മഞ്ജുവിൻ്റെ മൂന്നാമത്തെ പ്രസവമായാരുന്നു. നേരത്തെ ഇവർക്ക് രണ്ടു കുട്ടികൾ ഉണ്ട്. മാസം തികയാതെയാണ് പ്രസവം നടന്നത്. ആറര മാസം പിന്നിട്ട മഞ്ജുവിന് ഇന്ന് പെട്ടെന്ന് വേദന ഉണ്ടാവുകയും തുടർന്ന് പ്രസവിക്കുകയുമായിരുന്നു. ഉടനെ ഇവരെ കോതമംഗലം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു.
