കുട്ടമ്പുഴ : പെരുവ വന മേഖലയിൽ ഒളിവിൽ കഴിഞ്ഞിരുന്ന കൊലപാതക ശ്രമക്കേസിലെ പ്രതിയെ പൊലീസ് പിടികൂടി. സുഹൃത്തിനൊപ്പം വനത്തില്‍ കള്ളവാറ്റ് നടത്തുമ്പോഴാണ് പ്രതി പൊലീസിന്‍റെ വലയിലായത്. മാസങ്ങള്‍ക്ക് മുമ്പ് ഭാര്യാ പിതാവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച ശേഷം ഒളിവിലായിരുന്നു മാമലക്കണ്ടം സ്വദേശിയായ രതീഷ് (38). നാട്ടുകാരനും സുഹൃത്തായ കൃഷ്ണന്‍കുട്ടി (40 ) യും കാട്ടില്‍ കള്ളവാറ്റ് നടത്തുന്നതായി കുട്ടമ്പുഴ പോലീസ് ഇസ്പെക്ടർ മഹേഷ് കുമാറിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ ഘോര വനത്തിൽ നടത്തിയ തിരച്ചിലിനൊടുവിൽ പ്രതിയെ പിടികൂടുകയായിരുന്നു. പത്ത് ലീറ്റര്‍ വാഷും വാറ്റുപകരണങ്ങളും ഇവിടെ നിന്ന് പൊലീസ് പിടിച്ചു. കൊലപാതകശ്രമത്തിന് പുറമേ ചാരായം വാറ്റിയതിനും രതീഷിനെതിരെ കേസെടുത്തു. കോടതിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.
