കുട്ടമ്പുഴ : കുട്ടുമ്പുഴ ഉരുളന്‍തണ്ണി പുത്തന്‍പുരക്കല്‍ കുര്യന്റെ ഭാര്യയാണ് നാട്ടുകാരുടെ താരമായി മാറിയ ലീല. തൊഴിലുറപ്പ് തൊഴിലാളിയാണ് ലീല. പാലയ്ക്കല്‍ കിഷോര്‍-ഗോപിക ദമ്പതികളുടെ മകള്‍ ഗൗരീനന്ദയെന്ന ഒന്നരവയസ്സുകാരിയാണ് ലീലയുടെ അസാമാന്യധൈര്യത്തിലൂടെ ജീവിതത്തിലേക്ക് മടങ്ങിയെത്തിയത്. തുണി അലക്കുകയായിരുന്ന മുത്തശ്ശിയ്‌ക്കൊപ്പമാണ് ഗൗരിനന്ദ കിണറിനരുകിലെത്തിയത്. പൊക്കംകുറഞ്ഞ ചുറ്റുമതിലാണ് കിണറിനുള്ളത്. ചുറ്റുമതിലില്‍ പിടിച്ചുകയറിയ കുട്ടി കിണറ് മൂടിയിരുന്ന വലയുടെ വിടവിലൂടെയാണ് താഴേയ്ക്ക് പതിയ്ക്കുകയായിരുന്നെന്നാണ് അനുമാനം.
നിലവിളി കേട്ടാണ് ലീല വീടിന് പുറത്തെത്തുന്നത്. കുഞ്ഞ് കിണറ്റില്‍ വീണെന്നും പറഞ്ഞ് അലറിക്കരയുന്ന അയല്‍ വീട്ടിലെ സ്ത്രീകളെയാണ് കാണുന്നത്. പിന്നെ ഒന്നും ആലോചിച്ചില്ല, വെള്ളം കോരാന്‍ കപ്പിയില്‍ ഇട്ടിരുന്ന പ്ലാസ്റ്റിക് കയറില്‍ തൂങ്ങി നിമഷനേരം കൊണ്ട് കിണറിന്റെ അടിത്തട്ടിലെത്തി. മുങ്ങിതാഴുകയായിരുന്ന കുഞ്ഞിനെയുമെടുത്ത് കിണറിന്റെ ഒരു ഭാഗത്തെ ഉയര്‍ന്നുനിന്നിരുന്ന പാറയില്‍ അല്‍പ്പസമയം വിശ്രമം. പിന്നെ നാട്ടുകാരുടെ സഹായത്തോടെ മുകളിലെത്തി, കുഞ്ഞിനെ മാതാവിന് കൈമാറി.
ലീലയുടെ ധീരതയെ നാട്ടുകാരൊന്നടങ്കം അഭിനാണ്.ഒട്ടേറെപേര്‍ ലീലയെ അഭിനന്ദിയ്ക്കാനെത്തി. മകളെ ആപത്തില്‍ നിന്നും രക്ഷിച്ച ലീലയോട് എത്ര നന്ദിപറഞ്ഞാലും മതിയാകില്ലെന്നും ലീലയെ സഹായ്ക്കാനെത്തിയവരോടും തീര്‍ത്താല്‍ തീരാത്ത കടപ്പാടുണ്ടെന്നും ഗോപികയും കുടംബവും വ്യക്തമാക്കി.
ലീലയുടെ ധീരകൃത്യത്തെ അനുമോദിയ്ക്കാന്‍ ചടങ്ങ് സംഘടപ്പിയ്ക്കുന്ന തിരക്കിലാണ് നാട്ടിലെ ഒരു പറ്റംയുവാക്കള്‍. അയല്‍വാസിയായ വെട്ടിത്തറ ബിജുവും കിണറ്റിലേക്കിറങ്ങി ഏണിയിലൂടെ കുഞ്ഞിനെ കരക്കെത്തിയ്ക്കുന്നതിന് ലീലയെ സഹായിച്ചിരുന്നു. കയറിലൂടെ ഊര്‍ന്നിറങ്ങയതുമൂലം ലീലയുടെ രണ്ട് കൈവെള്ളിയിലും വിരലുകളിലും തൊലി പൊളിഞ്ഞുപോയിരുന്നു. ഇതുമൂലം ചില്ലറ വേദനയൊക്കെയുണ്ടെങ്കിലും ഗൗരിനന്ദയുടെ മുഖത്തെ പുഞ്ചിരികാണുമ്പോള്‍ ഇതെല്ലാം അലിഞ്ഞില്ലാതാവുകയാണെന്നാണ് ലീലയുടെ അഭിപ്രായം.
You must be logged in to post a comment Login