കുട്ടമ്പുഴ: കോഴിക്കോട് അടുത്ത മാസം ഏപ്രിൽ രണ്ടാം തീയതി കെ.പി എം സിൻ്റെ 50- വാർഷികത്തിനോടു അനുബദ്ധിച്ച് പരിപാടിയുടെ ഭാഗമായ് കുട്ടമ്പുഴയിൽ അയ്യങ്കാളിയുടെ ഫോട്ടോ വച്ചു കൊടിയുയർത്തി . കുട്ടമ്പുഴയിലെ മുതിർന്ന അംഗം ചോദി അയ്യപ്പൻ കൊടിയുയർത്തി ഉദ്ഘാടനം ചെയ്തു. പ്രസിഡൻ്റ് സുരേഷ് കെ.എ മുഖ്യ പ്രഭാഷണം നടത്തി. വൈസ് പ്രസിഡൻ്റ് സജി പി.കെ, അരുൺ ശശി, അഖിൽ സാജു രജ്ഞിത്ത്, അശ്വതി ഷാജി, രേഷ്മ തങ്കപ്പൻ, അഞ്ചു രാജൻ, അജിത്ത് രാജു, ശാഖ അംഗങ്ങളും പങ്കെടുത്തു.
