കുട്ടമ്പുഴ: കോതമംഗലം കുട്ടമ്പുഴ കൂവപ്പാറയിൽ വൻ ചാരായ വേട്ട. 200 ലിറ്റർ വാഷും, 70 ലിറ്റർ നാടൻ ചാരായവും വാറ്റു ഉപകരണങ്ങളും പിടിച്ചെടുത്തു. കുവപ്പാറ കീഴലിപ്പാടി- ചെകുത്താൻമുക്ക് എന്നിവടങ്ങളിൽ നിന്നാണ് പിടിച്ചത്. കാഞ്ഞിരത്തിങ്കൽ മാത്യു എന്നയാളെ വാറ്റ് കേന്ദ്രത്തിൽ നിന്നു അറസ്റ്റ് ചെയ്തു. ഇയാളെ കൂടാതെ ബോസ് അറയ്ക്കൽ, കൂട്ടായി എന്നു വിളിക്കുന്ന ബിനു(വിരിപ്പിൽ വീട്), വിജി തഴത്തെത്തൊട്ടിയിൽ എന്നിവരെ കൂടി കണ്ടെത്താൻ ഉണ്ട്. വനമേഖലയായത് കൊണ്ട് തന്നെ ആരുടെയും ശ്രദ്ധയിൽ പെടാതെ വാറ്റ് കേന്ദ്രം നടത്തി വരികയായിരുന്നു.
ലോക്ക്ഡൗൻ ആയതിനെ തുടർന്ന് ബാറുകളും, ബീവറേജ് ഔട്ലെറ്റുകളും അടച്ചതിനെ തുടർന്ന് വൻതോതിൽ ചാരായ കേന്ദ്രങ്ങൾ പ്രവർത്ഥനമരഭിച്ചിരുന്നു. ഇവയക്കെതിരെ എക്‌സൈസ് ഡിപാർട്മെന്റ് കടുത്ത പരിശോധനകൾ തുടങ്ങിയിരുന്നു. ഇതിനെ തുടർന്നുള്ള അന്വോഷണത്തിലാണ് എറണാകുളം എക്‌സൈസ് എൻഫോഴ്സമെന്റ് ആന്റ് ആന്റി നർകോടിക്‌സ് സ്‌പെഷ്യൽ സ്ക്വാഡ് സി ഐ BL ഷിബുന്റെ നേതൃത്വത്തിൽ ഉള്ള സംഘം വാറ്റ് കേന്ദ്രം കണ്ടെത്തിയത്. കഴിഞ്ഞ ദിവസങ്ങളിലായി ഇവർ വൻതോതിൽ ശർക്കര,ആപ്പിൾ, ഓറഞ്ച്, നെല്ലിക്ക എന്നിവ വാങ്ങിയിരുന്നു. പ്രതികളെ കുട്ടമ്പുഴ റേഞ്ചിനു കൈമാറും.