കുട്ടമ്പുഴ: കേരള കോൺഗ്രസ് എം സംസ്ഥാന തലത്തിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുമായി ചേർന്ന് പ്രവർത്തിക്കാൻ തീരുമാനിച്ചതിൽ പ്രതിഷേധിച്ചാണ് കുട്ടമ്പുഴയിലെ 30 കേരള കോൺഗ്രസ് പ്രവർത്തകർ കോൺഗ്രസിൽ അംഗങ്ങളായി പ്രവർത്തിക്കാൻ തീരുമാനിച്ചത്. കോവിഡ് മാനദണ്ഡം പാലിച്ച് കുട്ടമ്പുഴയിൽ കോൺഗ്രസ് ബ്ലോക്ക് പ്രസിഡൻ്റ് എബി എബ്രാഹത്തിൻ്റെയും, മണ്ഡലം പ്രസിഡൻ്റ് ഫ്രാൻസീസ് ചാലിയുടെയും നേതൃത്വത്തിൽ നടന്ന ലളിതമായ ചടങ്ങിൽ ഡീൻ കുര്യാക്കോസ് MP ഷാൾ അണിയിച്ച് പ്രവർത്തകരെ സ്വീകരിച്ചു.

മാണി സാർ UDF ൻ പ്രവർത്തിച്ചിരുന്ന സമയത്ത് അദ്ദേഹം കള്ളനാണ് അഴിമതിക്കാരനാണ് എന്ന് പറഞ്ഞ് സമരം ചെയ്തവർ ഇന്ന് അദ്ദേഹത്തിൻ്റെ പാർട്ടി വിശുദ്ധരാണ് എന്ന് പറയുന്നു എങ്കിൽ അന്ന് നിയമസഭയിൽ കാണിച്ച അനാവശ്യ സമരങ്ങൾക്ക് LDF മറുപടി പറയുമോയെന്നും MP ചോദിച്ചു.

UDF ൽ നിന്നും ലഭിച്ച MP സ്ഥാനം ജോസ് കെ.മാണി രാജിവയ്ക്കണമെന്നും യോഗം ആവശ്യപ്പെട്ടു. പ്രിൻസ് വർക്കി, C.Jഎൽദോസ്, സിബി KA, പീറ്റർ മാത്യു, ഫ്രാൻസീസ്, ആഷ്ബിൻ ജോസ് , ബേബി പോൾ എന്നിവർ സംസാരിച്ചു.
 
						
									

 

























































 
								
				
				
			 
 
 
							 
							 
							 
							 
							 
				 
				 
				 
				 
				 
				 
				 
				 
				 
				 
				 
				 
				 
				 
				 
				 
				 
				 
				 
				 
				 
				