- ജെറിൽ ജോസ്
കോതമംഗലം : ഇടമലയാർ ട്രൈബൽ ഹോസ്റ്റലിൽ സമരം ചെയ്യുന്ന ആദിവാസി കുടുംബങ്ങളെ കാണാനെത്തിയ എം. പി മാരായ ഡീൻ കുര്യാക്കോസിനും, ബെന്നി ബഹനാന്നും, ചാലക്കുടി എം. എൽ. എ ആയ സനീഷ് കുമാറിനും മുന്നിൽ തങ്ങളുടെ അവസ്ഥകൾ പറഞ്ഞുകൊണ്ട് ഊരു നിവാസികൾ. മൂന്നു ദിവസത്തിനകം തീരുമാനം ആക്കാം എന്ന് പറഞ്ഞു പോയി അധികാരികൾ 18 ദിവസമായിട്ടും ഇരുട്ടിൽ തപ്പുകയാണ്. ജീവിക്കാൻ നിർവാഹം ഇല്ലാത്തതുകൊണ്ടാണ് സ്വന്തം ഊരു ഉപേക്ഷിച്ച് പോരേണ്ടി വന്നത്. ആദിവാസി കുടുംബങ്ങളുടെ പ്രശ്നങ്ങൾ കേന്ദ്ര ഗവൺമെന്റിന്റെ മുന്നിൽ എത്തിക്കുമെന്നും പരിഹാരം കാണുന്നതിനു വേണ്ട ആ സഹായസഹകരണങ്ങളും തങ്ങളുടെ ഭാഗത്ത് ഉണ്ടാകുമെന്നും എംപി പറഞ്ഞു.
വനാവകാശ പ്രകാരം ഭൂമി ലഭിച്ചവരാണ് ഉരുവിട്ട് പോന്നിട്ടുള്ളത്, പ്രാഥമിക ആവശ്യങ്ങൾ നിറവേറ്റാൻ വളരെ ബുദ്ധിമുട്ടുള്ള സ്ഥലമാണ് അറാക്കപ്പു. അതുകൊണ്ടുതന്നെ അവിടേക്കുള്ള റോഡിന്റെ പണി എത്രയും വേഗം നടപ്പിലാക്കാൻ കേരള സർക്കാരിനോട് ആവശ്യപ്പെടും ബെന്നി ബഹന്നാനോടൊപ്പം ആദിവാസികളെ കാണാനെത്തിയ ചാലക്കുടി എം.എൽ.എ സനീഷ് കുമാർ പറഞ്ഞു.
ഹോസ്റ്റലിൽ സമരം ചെയ്യുന്ന ആദിവാസികൾ അടുത്തുള്ള ഇടമലയാർ ഡാമിൽ പോയി മീൻ പിടിച്ചാണ് അത്യാവശ്യം ചെലവ് ഉള്ള രൂപ കണ്ടെത്തുന്നത്, തങ്ങളുടെ പൂർവികർ ആയി ഇടമലയാർ ഡാമിൽ നിന്നാണ് മീൻ പിടിക്കുന്നത്, കഴിഞ്ഞദിവസം ഡാമിൽ പിടിക്കാൻ എത്തിയ തങ്ങളെ കെ.എസ്. ഇ. ബി വാച്ചർ തടഞ്ഞു എന്നും ഡാമിൽ മീൻ പിടിക്കാനോ, വനത്തിൽ നിന്ന് തേൻ ശേഖരിക്കുവാനോ അനുവദിക്കില്ല എന്നും, തങ്ങളുടെ സ്ഥലത്ത് തിരിച്ചുപോയി മീൻ പിടിക്കണമെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തിയാതായി ചെല്ലപ്പൻ എന്ന ആദിവാസി പറഞ്ഞു.
വനാവകാശ പ്രകാരം തങ്ങൾക്ക് കിട്ടിയ അറാക്കാപ്പിലെ ഭൂമി സർക്കാരിനു തിരിച്ചു നൽകാൻ തയ്യാറാണെന്നും, പകരം തങ്ങൾക്ക് വൈശാലി ഗുഹക്ക് അടുത്തുതന്നെ സ്ഥലം അനുവദിച്ചു തരണമെന്നും അതിനായി വിട്ടുവീഴ്ചയ്ക്കും തങ്ങൾ തയ്യാറാണെന്നും ഊരുമൂപ്പൻ തങ്കപ്പൻ പറഞ്ഞു. കാരണം തേനും, തെള്ളിയും, മീൻപിടുത്തവും ആണ് താങ്കളുടെ പ്രധാന ഉപജീവനമാർഗ്ഗം. കൊണ്ട് തന്നെ ഏതെങ്കിലും ഒരു സ്ഥലത്ത് കിട്ടിയിട്ട് കാര്യമില്ല. തങ്ങളുടെ പൂർവികർ താമസിച്ച സ്ഥലത്ത് തന്നെ വനാവകാശ പ്രകാരം സ്ഥലം തരണമെന്ന് മാത്രമേ തങ്ങൾ ആവശ്യപ്പെടുന്നുള്ളൂ.
ആദിവാസികളെ ഒരു രീതിയിലും തടയരുത് എന്നുള്ള അറിയിപ്പ് നേരത്തെ തന്നെ കൊടുത്തിട്ടുള്ളതാണ്, നിർഭാഗ്യവശാൽ കഴിഞ്ഞ ദിവസം ആദിവാസികളെ തടഞ്ഞത് കെ.എസ്. ഇ. ബി അധികൃതർ അറിഞ്ഞ കാര്യമല്ല. അതിനാൽ തന്നെ ആ വാച്ചറോട് വിശദീകരണം ആവശ്യപ്പെടും. വനത്തിൽ കയറി വനവിഭവങ്ങൾ ശേഖരിക്കാൻ ആദിവാസികൾക്ക് യാതൊരു ബുദ്ധിമുട്ടും കെഎസ്ഇബി ഭാഗത്തുനിന്ന് ഇതുവരെ ഉണ്ടായിട്ടില്ല എന്ന് സലിം, സബ് എൻജിനീയർ( ഇടമലയാർ ഡാം) വ്യക്തമാക്കി.