കോതമംഗലം : ജോസ്ഗിരി സെന്റ്‌ജോസഫ് സ്‌കൂള്‍ മുന്‍ അധ്യാപകനും, കുട്ടമ്പുഴ ഗ്രാമപഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്റുമായ കാക്കനാട്ട് കെ.എം. ചെറിയാന്‍ (ചെറിയാന്‍ സാര്‍ – 86) നിര്യാതനായി. സംസ്‌കാര ശുശ്രൂഷകള്‍ നാളെ (13-11-2022, ഞായര്‍) ഉച്ചകഴിഞ്ഞ് 2.30 ന് കോഴിപ്പിള്ളി ബൈപാസ് റോഡിന് സമീപമുള്ള ഭവനത്തില്‍ ആരംഭിച്ച് കോതമംഗലം സെന്റ് ജോര്‍ജ് കത്തീഡ്രലില്‍. ഭാര്യ അച്ചാമ്മ, അറക്കുളം കൊച്ചുപറമ്പില്‍ കുടുംബാംഗം, മക്കള്‍ : ടെസ്സി (ദുബായ്), ഡാര്‍ളി (റിട്ട. ഗ്രാമപഞ്ചായത്ത് സെക്രട്ടറി), ബോബി (ദുബായ്), മരുമക്കള്‍: സെബാസ്റ്റ്യന്‍ (ബേബി) കല്ലിടുക്കനാനിയ്ക്കല്‍ പുലിക്കുരുമ്പ (ദുബായ്), സോണി നെല്ലിയാനി (മംഗളം, കോതമംഗലം), ബിന്ദു വിതയത്തില്‍, അയിരൂര്‍ (ദുബായ്).
