Connect with us

Hi, what are you looking for?

NEWS

വനം, വന്യജീവി പ്രശ്നങ്ങളിൽ സർക്കാരിന് ജനകീയനിലപാട് : മന്ത്രി എ കെ ശശീന്ദ്രൻ, കുട്ടമ്പുഴയിൽ വന സൗഹൃദ സദസ്സ് ഉദ്ഘാടനം ചെയ്തു.

കോതമംഗലം : വനം,വന്യജീവി പ്രശ്നങ്ങളിൽ സർക്കാരിന് ജനകീയ നിലപാടാണ് സർക്കാർ സ്വീകരിച്ചു വരുന്നതെന്ന് വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ പറഞ്ഞു.കുട്ടമ്പുഴയിൽ വന സൗഹൃദ സദസ്സ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.ജനങ്ങളെ മറന്നുകൊണ്ടുള്ള വന സംരക്ഷണം സർക്കാരിന്റെ നയമല്ല.കാടിനെ സംരക്ഷിക്കുക നാടിനെ കേൾക്കുക എന്നതാണ് വന സൗഹൃദ സദസ്സുകൾ വഴി ലക്ഷ്യമിടുന്നത്.ഏപ്രിൽ രണ്ടിന് വയനാട് ജില്ലയിലെ മാനന്തവാടിയിൽ തുടക്കം കുറിച്ച ഈ ഉദ്യമം കുട്ടമ്പുഴയിൽ വരെ എത്തി നിൽക്കുകയാണ്.ഏറെ വിജയകരമായാണ് ഓരോ വന സൗഹൃദ സദസ്സുകളും നടന്നുവരുന്നതെന്നും അദ്ദേഹം പറഞ്ഞു.

വനം വകുപ്പ് ഉദ്യോഗസ്ഥരും ജനങ്ങളും തമ്മിലുള്ള അകലം കുറയ്ക്കാൻ ഈ പരിപാടി ഏറെ സഹായിച്ചിട്ടുണ്ട്.വകുപ്പിന്റെ പ്രവർത്തനം കൂടുതൽ ജനകീയമാക്കി മുൻപോട്ട് പോവുകയാണ് ലക്ഷ്യം.സങ്കീർണമല്ലാത്ത വിഷയങ്ങളിൽ രണ്ടാഴ്ച്ചയ്ക്കകം പരിഹാരമുണ്ടാക്കാൻ ഉദ്യോഗസ്ഥർ ശ്രമിക്കണം.പരാതികളും നിവേദനങ്ങളുമുള്ളവർ ‘പരിവേഷ് പോർട്ടൽ’ വഴി പരിഹാരം തേടാൻ ശ്രമിക്കണം.

വന്യജീവികൾ മൂലമുണ്ടാകുന്ന നാശനഷ്ടങ്ങൾക്ക് നഷ്ടപരിഹാരം നിർണയിക്കുന്നത് സംബന്ധിച്ച് ജനങ്ങൾക്ക് അനുകൂലമായ നിലപാടാണ് സംസ്ഥാന സർക്കാരിനുള്ളത്. ഈ വിഷയത്തിൽ പരിമിതികൾ ഏറെയുണ്ടെങ്കിലും ജനോപകാരപ്രദമായി സാധ്യമാകുന്ന എല്ലാ നടപടികളും സർക്കാർ സ്വീകരിക്കും. വന മേഖലയിൽ അപകടകരമായി നിൽക്കുന്ന മരങ്ങൾ മുറിയ്ക്കുന്നത് സംബന്ധിച്ച് ന്യായമായ തീരുമാനം കൈക്കൊള്ളും. കാടിന്റെ സ്വാഭാവികതയെ മാറ്റിമറിയ്ക്കുന്ന വൃക്ഷങ്ങൾ ഘട്ടം ഘട്ടമായി മുറിച്ചു നീക്കി പകരം ഫലവൃക്ഷങ്ങൾ നട്ടുപിടിപ്പിക്കുന്ന നടപടികൾ പുരോഗമിക്കുകയാണ്. വിവിധ ആവശ്യങ്ങൾക്കായി വനം വകുപ്പിന്റെ എൻ.ഒ.സി തേടുന്നവർക്ക് സമയബന്ധിതമായി ലഭ്യമാക്കുമെന്നും മന്ത്രി പറഞ്ഞു.

ക്രിയാത്മക സംവാദത്തിന് വേദിയാവുകയായിരുന്നു
വനസൗഹൃദ സദസ്സിന് മുന്നോടിയായി ക്രമീകരിച്ച വന സൗഹൃദ ചർച്ച. വനം മന്ത്രിയുടെ നേതൃത്വത്തിൽ നടന്ന ചർച്ചയിൽ വന പ്രദേശത്തോട് ചേർന്ന് നിൽക്കുന്ന പ്രദേശങ്ങളിലെ തദ്ദേശ സ്ഥാപനങ്ങളെ ജനപ്രതിനിധികൾ തങ്ങളുടെ മേഖലയിലെ പ്രശ്നങ്ങളും പരിഹാര നിർദേശങ്ങളും പരാതികളും മുന്നോട്ട് വച്ചു.

പ്രധാനമായും വന്യജീവികൾ ജനവാസ മേഖയിലേക്ക് ഇറങ്ങുന്നത് മൂലമുള്ള പ്രശ്നങ്ങളാണ് ജനപ്രതിനിധികൾ ഉന്നയിച്ചത്. എന്തുകൊണ്ട് വന്യജീവികൾ വനത്തിന് പുറത്തേക്ക് വരുന്നു എന്നത് സംബന്ധിച്ച് ശാസ്ത്രീയ മായ പഠനം നടത്തണം.

അപകടകരമായി നിൽക്കുന്ന മരങ്ങൾ മുറിച്ചു നീക്കാൻ നടപടികൾ വേണം. ട്രെഞ്ചിങ് , ഫെൻസിങ് സംവിധാനങ്ങൾ കൂടുതൽ സജ്ജമാക്കണം. പുഴയിൽ അടിഞ്ഞു കൂടിയിട്ടുള്ള മണൽ നീക്കണം. പട്ടയങ്ങൾ സംബന്ധിച്ച പ്രശ്നങ്ങളിലും പരിഹാരം വേണം, ആലുവ മൂന്നാർ രാജ പാത തുറക്കുന്നതിൽ അനുകൂല തീരുമാനം വേണം. വന്യജീവികൾ മൂലമുണ്ടാകുന്ന
കൃഷിനാശത്തിന് വേണ്ടത്ര നഷ്ടപരിഹാരം നൽകണം. വന്യജീവികളുടെ എണ്ണം നിയന്ത്രിക്കുന്നതിന് നടപടികൾ സ്വീകരിക്കാൻ കഴിയുമോ എന്ന് പരിഗണിക്കണം തുടങ്ങിയ കാര്യങ്ങൾ ജനപ്രതിനിധികൾ ചർച്ചയിൽ ഉന്നയിച്ചു.

കുട്ടമ്പുഴ ഗ്രാമപഞ്ചായത്ത് ടൗൺ ഹാളിൽ സംഘടിപ്പിച്ച പരിപാടിയിൽ വ്യവസായ വകുപ്പ് മന്ത്രി പി രാജീവ്,ആന്റണി ജോൺ എം എൽ എ,റോജി എം ജോൺ എം എൽ എ,മധ്യമേഖല ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ്സ് കെ ആർ അനൂപ്,അഡീഷണൽ പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ്സ് (വിജിലൻസ് ആന്റ് ഇന്റലിജൻസ്) പ്രമോദ് ജി കൃഷ്ണൻ,കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി എ എം ബഷീർ,അങ്കമാലി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മേരി ദേവസിക്കുട്ടി,ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ കാന്തി വെള്ളക്കയ്യൻ,ജെസ്സി സാജു,മിനി ഗോപി,ശിൽപ സുധീഷ്,സിന്ധു അരവിന്ദ്,വിൻസൺ കോയിക്കാര,പി യു ജോമോൻ,മാമച്ചൻ ജോസഫ്,സൈജന്റ് ചാക്കോ,ജില്ലാ പഞ്ചായത്ത് അംഗങ്ങളായ കെ കെ ദാനി,റഷീദ സലിം,ഫോറസ്റ്റ് ഇൻഡസ്ട്രീസ് ചെയർമാൻ ആർ അനിൽകുമാർ,മീറ്റ് പ്രൊഡക്റ്റ്‌സ് ഓഫ് ഇന്ത്യ ലിമിറ്റഡ് ചെയർമാൻ ഇ കെ ശിവൻ,സോഷ്യൽ ഫോറസ്ട്രി എറണാകുളം ചീഫ് കൺ സർവേറ്റർ ഓഫ് ഫോറസ്റ്റ്സ് ഇന്ദു വിജയൻ, ത്രിതല പഞ്ചായത്ത്‌ ജനപ്രതിനിധികൾ,വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ,വനം വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.

വന സൗഹൃദ സദസ്സിൽ ലഭിച്ചത് 90 അപേക്ഷകൾ.

കുട്ടമ്പുഴയിലെ വന സൗഹൃദം സദസ്സിൽ ആകെ 90 അപേക്ഷകളാണ് ലഭിച്ചത്.ചടങ്ങിൽ വന്യജീവികളുടെ ആക്രമണം മൂലം പരിക്ക് / നാശനഷ്ടം സംഭവിച്ച 16 പേർക്ക് നഷ്ടപരിഹാരം നൽകി.റീ ബിൽഡ് കേരള ഡെവലപ്‌മെന്റ് പ്രോജക്ട് സ്വയം സന്നദ്ധ പുനരധിവാസ പദ്ധതി പ്രകാരം 5 പേർക്ക് ആദ്യ ഗഡുവും കൈമാറി.

മരാധിഷ്ഠിത വ്യവസായ സ്ഥാപനങ്ങള്‍ക്കുള്ള 17 നിരാക്ഷേപ പത്രങ്ങളും വിതരണം ചെയ്തു.
ദേശീയ വനം കായിക മേളയിലെ മെഡല്‍ ജേതാക്കളെ ചടങ്ങിൽ ആദരിക്കുകയും ചെയ്തു.

You May Also Like

NEWS

കവളങ്ങാട്: കവളങ്ങാട് പഞ്ചായത്ത് എൽഡിഎഫ് തെരഞ്ഞെടുപ്പ് കൺവൻഷൻ ആന്റണി ജോൺ എംഎൽഎ ഉദ്ഘാടനം ചെയ്തു. എൽഡിഎഫ് ചെയർമാൻ പി എം ശിവൻ അധ്യക്ഷനായി. സിപിഐ എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം ഷാജി മുഹമ്മദ്,...

NEWS

പല്ലാരമംഗലം ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 26 ലക്ഷംരൂപ ചെലവഴിച്ച് യാഥാർത്ഥ്യമാക്കിയ കുടിവെള്ള പദ്ധതി ആൻ്റണിജോൺ എംഎൽഎ ഉദ്ഘാടനം ചെയ്തു. പ്രസിഡൻ്റ് ഖദീജ മുഹമ്മദ് അദ്ധ്യക്ഷയായി. വൈസ്പ്രസിഡൻ്റ് ഒ ഇ അബ്ബാസ് മുഖ്യപ്രഭാഷണം...

NEWS

കോതമംഗലം:ആന്റണി ജോൺ എം എൽ എ യുടെ ശ്രമഫലമായി കുടമുണ്ട പാലം അപ്പ്രോച്ച് റോഡ് യാഥാർത്ഥ്യമാകുന്നു. 2014 -16 കാലയളവിൽ അശാസ്ത്രീയമായി സ്വകാര്യ വ്യക്തിയുടെ സ്ഥലത്തേക്ക് നിർമ്മിച്ച പാലത്തിന്റെ അപ്പ്രോച്ച് റോഡാണിപ്പോൾ യാഥാർത്ഥ്യമാകാൻ...

NEWS

കവളങ്ങാട്: ഗ്രാമപഞ്ചായത്ത് പാലിയേറ്റീവ് കെയർ പദ്ധതിയുടെ രണ്ടാം യൂണിറ്റ് പ്രവർത്തനം ആരംഭിച്ചു. കവളങ്ങാട് ഗ്രാമപഞ്ചായത്ത് നേര്യമംഗലം കുടുംബാരോഗ്യ കേന്ദ്രത്തിൽ ആരംഭിച്ച പാലിയേറ്റീവ് കെയർ പദ്ധതിയുടെ രണ്ടാം യൂണിറ്റിന്റെ ഉദ്ഘാടനം ആന്റണി ജോൺ എംഎൽഎ...

NEWS

കോതമംഗലം : ആന്റണി ജോൺ എം എൽ എയുടെ ആസ്തി വികസന ഫണ്ട് 20 ലക്ഷം രൂപ ചിലവഴിച്ചു നിർമ്മാണം പൂർത്തീകരിച്ച വെള്ളാരം കുത്ത് സബ് സെന്റർ നാടിന് സമർപ്പിച്ചു.ഉദ്ഘാടനം ആന്റണി ജോൺ...

NEWS

കോതമംഗലം : കുട്ടമ്പുഴ ഗ്രാമപഞ്ചായത്ത് വികസന സദസ്സ് സംഘടിപ്പിച്ചു. ഉദ്ഘാടനം ആന്റണി ജോൺ എംഎൽഎ നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ എ സിബി അധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ...

NEWS

കോതമംഗലം:ചേലാടിന്റെ ഹൃദയഭാഗത്ത് നൂറു വർഷത്തിലേറെയായി ആയിരങ്ങൾക്ക് അക്ഷരവെളിച്ചം പകർന്നുകൊണ്ട് നിലകൊള്ളുന്ന പിണ്ടിമന ഗവ. യു പി സ്കൂളിന് പുതിയ കെട്ടിടം എന്ന ദീർഘകാലത്തെ സ്വപ്നം പൂവണിയുകയാണ്. ബഡ്ജറ്റിൽ ഉൾപ്പെടുത്തി അനുവദിച്ച ഒരു കോടി...

NEWS

കോതമംഗലം:എറണാകുളം ജില്ലാ പഞ്ചായത്ത് മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദൻ്റെ പേരിൽ സ്മാരക ഓഡിറ്റോറിയം ചെറുവട്ടൂർ മോഡൽ ഹയർ സെക്കൻഡറി സ്കൂളിൽ ഒരുങ്ങുന്നു. ശിലാസ്ഥാപന കർമ്മം ആന്റണി ജോൺ എം എൽ എ...

NEWS

കോതമംഗലം : എറണാകുളം ജില്ലാ പഞ്ചായത്ത് 50 ലക്ഷം രൂപ മുടക്കി നെല്ലിക്കുഴി പഞ്ചായത്തിലെ പതിനൊന്നാം വാർഡിൽ നിർമ്മാണം പൂർത്തീകരിച്ച കൊമ്പൻപാറ കുടിവെള്ള പദ്ധതിയും, 15 ലക്ഷം രൂപ ചിലവഴിച്ച് നവീകരിച്ച കാപ്പ്...

NEWS

കോതമംഗലം : പിണ്ടിമന പഞ്ചായത്തിൽ വികസന സദസ് സംഘടിപ്പിച്ചു. പഞ്ചായത്ത് ഹാളിൽ ചേർന്ന ചടങ്ങിൽആൻ്റണി ജോൺ എം എൽ എ ഉദ്ഘാടനം നിർവഹിച്ചു.പിണ്ടിമന പഞ്ചായത്ത് പ്രതിപക്ഷ നേതാവ് എസ് എം അലിയർ മാഷ്...

NEWS

കോതമംഗലം :എം എൽ എ യുടെ ആസ്തി വികസന ഫണ്ടുപയോഗിച്ച് വാങ്ങിയ സ്കൂൾ ബസ് തൃക്കാരിയൂർ ഗവൺമെന്റ് എൽ പി സ്കൂളിന് കൈമാറി. പുതിയതായി വാങ്ങി നൽകിയ സ്കൂൾ ബസ്സിൽ ആന്റണി ജോൺ...

NEWS

കോതമംഗലം : എറണാകുളം റവന്യൂ ജില്ലാ സ്കൂൾ ശാസ്ത്രോത്സവം ആരംഭിച്ചു. ആന്റണി ജോൺ എം. എൽ. എ. ഉദ്ഘാടനം ചെയ്തു. കോതമംഗലം നഗരസഭ ചെയർമാൻ കെ. കെ. ടോമി അധ്യക്ഷത വഹിച്ചു. ബ്ലോക്ക്‌...

error: Content is protected !!