കോതമംഗലം : കുട്ടമ്പുഴയിൽ നിന്ന് വാഷും വാറ്റ് ഉപകരണങ്ങളും പിടികൂടി. കോതമംഗലം എക്സൈസ് സർക്കിൾ ഓഫീസിലെ പ്രവൻ്റിവ് ഓഫീസർ കെ എ നിയാസും പാർട്ടിയും കുട്ടമ്പുഴ മണികണ്ഠൻചാൽ ഭാഗത്ത് നടത്തിയ പരിശോധനയിൽ വീട്ടിൽ നിന്ന് 355 ലിറ്റർ വാഷും വാറ്റുപകരണങ്ങളും പിടികൂടി. മണികണ്ഠൻചാൽ മംഗലമുണ്ടക്കൽ വീട്ടിൽ ഗോപാലൻ മകൻ സുജേഷ്(44) എന്നയാളെ അറസ്റ്റ് ചെയ്തു. പാർട്ടിയിൽ പ്രിവന്റീവ് ഓഫീസർ സിദ്ദിഖ് AE, സിവിൽ എക്സൈസ് ഓഫീസർമാരായ KC എൽദോ ,ബിജു PV എന്നിവർ ഉണ്ടായിരുന്നു.
