Connect with us

Hi, what are you looking for?

NEWS

കുട്ടമ്പുഴ പരിസ്ഥിതി ലോല മേഖലാ പട്ടികയിൽ വന്നതിന് പിന്നിൽ മുൻ എംപി ജോയ്‌സ് ജോർജിന്റെ ഗൂഢാലോചനയെന്ന് ഷിബു തെക്കുംപുറം.

കോതമംഗലം: കസ്തൂരിരംഗൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കുട്ടമ്പുഴ വില്ലേജ് പൂർണമായും പരിസ്ഥിതിലോല പ്രദേശമായി പ്രഖ്യാപിക്കാനുള്ള പട്ടികയിൽ ഉൾപ്പെടുത്തിയത് അത്യന്തം ആശങ്കാജനകമാണെന്ന് യുഡിഎഫ് എറണാകുളം ജില്ലാ കൺവീനർ ഷിബു തെക്കുംപുറം പറഞ്ഞു. കുട്ടമ്പുഴയിലെ വലിയ ജനവാസ മേഖലയും, കൃഷിഭൂമിയും ഈ പരിധിയിൽ വരുന്നതോടെ ദൈനംദിന ജീവിതം അതിസങ്കീർണമാകും. യുഡിഎഫ് സർക്കാർ നിയോഗിച്ച ഡോ. ഉമ്മൻ വി ഉമ്മൻ കമ്മിറ്റി നടത്തിയ പഠനത്തിന് ശേഷം സമർപ്പിച്ചിരുന്ന റിപ്പോർട്ടിൽ ഇഎസ്എ പരിധിയിൽ നിന്നും കുട്ടമ്പുഴയിലെ ജനവാസ മേഖലയും, കൃഷിഭൂമിയും പൂർണമായും ഒഴിവാക്കിയിരുന്നതാണ്. ഇപ്പോൾ കുട്ടമ്പുഴ പൂർണമായും പരിധിയിൽ പെട്ടത് ഒരു ഗൂഢാലോചനയുടെ ഫലമാണെന്നും ഷിബു തെക്കുംപുറം ആരോപിച്ചു. അതിന് ചുക്കാൻ പിടിച്ചത് മുൻ ഇടുക്കി എംപി ജോയ്‌സ് ജോർജ് ആയിരുന്നു.

കേരളത്തിൽ അതീവ പരിസ്ഥിതി ലോല പ്രദേശങ്ങളായി കണ്ടെത്തിയ 123 വില്ലേജുകളിൽ നിന്നും 31 എണ്ണം ഒഴിവാക്കിയപ്പോൾ അതിൽ 24 എണ്ണം ഇടുക്കി ജില്ലയിലും അതിൽ തന്നെ 18 എണ്ണം ഉടുമ്പൻചോല മണ്ഡലത്തിലുമാണ്. ഉടുമ്പൻചോല എംഎൽഎ എംഎം മണിയുമായി ജോയ്‌സ് ജോർജ് എംപി നടത്തിയ ഗൂഢാലോചനയുടെ ഫലമായിരുന്നു ഇത്. ആദ്യം ഒഴിവാക്കപ്പെട്ടിരുന്ന കുട്ടമ്പുഴ ലിസ്റ്റിൽ ഉൾപ്പെട്ടത് അദ്ദേഹത്തിന്റെ അറിവോടെ ആണ് എന്ന കാര്യത്തിൽ സംശയമില്ല. കോതമംഗലം എംഎൽഎയും ഇക്കാര്യത്തിൽ കുറ്റകരമായ നിഷ്‌ക്രിയത്വം കാണിച്ചു.

ആയിരക്കണക്കിന് കുടിയേറ്റ കർഷകരുടെ ജീവിതം വഴി മുട്ടിക്കുന്ന നടപടിക്ക് മുൻ എംപി ജോയ്‌സ് ജോര്ജും, ആന്റണി ജോൺ എംഎൽഎയും അടക്കം ബന്ധപ്പെട്ടവർ മറുപടി പറയണമെന്ന് ഷിബു തെക്കുംപുറം ആവശ്യപ്പെട്ടു. കേന്ദ്ര, സംസ്ഥാന സർക്കാരുകൾ വിഷയത്തിൽ അടിയന്തിരമായി ഇടപെടണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു. ആവശ്യം അംഗീകരിച്ചു കിട്ടുന്നത് വരെ ശക്തമായ പ്രക്ഷോഭവുമായി മുന്നോട്ടു പോകുമെന്നും അദ്ദേഹം വ്യക്തമാക്കി.

You May Also Like

NEWS

കോതമംഗലം : കഴിഞ്ഞ ദിവസങ്ങളിൽ മാമലക്കണ്ടത്ത് കടുവയുടെ സാന്നിധ്യം കണ്ട പ്രദേശങ്ങളിൽ കൂടുതൽ നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കുന്നതിനും തുടർച്ചയിൽ കൂട് സ്ഥാപിക്കാനും തീരുമാനം. മാമലക്കണ്ടത്ത് താലിപ്പാറ, ചാമപ്പാറ, കാര്യാട് എന്നീ പ്രദേശങ്ങളിലാണ് കഴിഞ്ഞ...

CHUTTUVATTOM

കുട്ടമ്പുഴ: താളുംകണ്ടം ആട് ഗ്രാമം പദ്ധതി നടപ്പാക്കി. കുട്ടമ്പുഴ ഗ്രാമപഞ്ചായത്ത് 2023 24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി താളുംകണ്ടം ആദിവാസി കുടീയിലെ 30 കുടുംബങ്ങൾക്ക് 2 ആട് വിതമാണ്,ആട് ഗ്രാമം പദ്ധതി നടപ്പാക്കി....

NEWS

കോതമംഗലം :- പൂയംകുട്ടിക്കു സമീപം വെള്ളാരംകുത്തിൽ കാട്ടാനക്കൂട്ടം വീടു തകർത്തു; ഇന്ന് പുലർച്ചെ മൂന്ന് മണിക്കായിരുന്നു സംഭവം. കുട്ടമ്പുഴ പഞ്ചായത്തിലെ വെള്ളാരംകുത്ത് മുകൾ ഭാഗത്ത് താമസിക്കുന്ന രാമചന്ദ്രൻ – ശാരദ ദമ്പതികളുടെ വീടാണ്...

NEWS

കുട്ടമ്പുഴ : ഹൈക്കോടതിയെ വെല്ലുവിളിച്ച് മൂന്നാർ ഡി എഫ് ഒ.ഹൈക്കോടതി വിധി ഉണ്ടെങ്കിലും മലയോര ഹൈവേയിലൂടെ എളബ്ലാശ്ശേരി കുറത്തിക്കുടി വഴിയാത്ര ചെയ്യുന്നവരെ ചെക്ക് പോസ്റ്റിൽ തടയുമെന്ന് മൂന്നാർ ഡി എഫ് ഒ. മലയോര...